2023 സെപ്തംബർ 25 തിങ്കൾ
BREAKING NEWS
👉ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് ആദ്യ സ്വർണ്ണം; മെഡൽ പട്ടികയിൽ ചൈനീസ് ആധിപത്യം.
👉ഏഷ്യൻ ഗെയിംസ്: 10 മീറ്റർ എയർ റൈഫിളിൽ ഇന്ത്യയ്ക്ക് സ്വർണ്ണം ദിവ്യാൻഷ്, ഐശ്വരി, രുദ്രാൻകഷ് എന്നിവരുടെ ടീമിനാണ് സ്വണ്ണം
👉ഏഷ്യൻ ഗെയിംസ്: തുഴച്ചിൽ 4 പേർ അടങ്ങിയ പുരുഷ സംഘത്തിന് വെങ്കലം
👉50 മീറ്റർ ബാക്ക് സ്ട്രോക്കിൽ ശ്രീഹരി നടരാജ് ഫൈനലിൽ
👉 ചാവക്കാട് മുനയ്ക്കക്കാവിൽ കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ പി എഫ് ഐ കേന്ദ്രങ്ങളിൽ ദില്ലി കൊച്ചി എന്നിവിടങ്ങളിലുള്ള ഇഡി സംഘം റെയ്ഡ് നടത്തുന്നു.
👉 വയനാട് പനവല്ലിയിൽ കടുവയെ മയക്ക് വെടിയ്ക്കാനുള്ള ശ്രമം ഇന്ന് തുടങ്ങും
👉കാട്ടാനപ്പേടിയിൽ മലയാറ്റൂരിലെ നീലീശ്വരം മലയോര മേഖല;വൻതോതിൽ കൃഷി നാശം
👉മണിപ്പൂരിൽ 400 കമ്പനി സൈനീകരെ കൂടി വിന്യനിച്ചു.
👉 നെയ്യാറ്റിൻകരയിൽ പാർട്ടിയുടെ പേരിൽ ഗുണ്ടാ പിരിവിനെത്തി ഹോട്ടലുടമയെ വിരട്ടിയ പാലോട് സ്വദേശികളായ രണ്ട് എൻ സി പി പ്രവർത്തകരെ അറസ്റ്റ് ചെയ്തു.
🌴 കേരളീയം 🌴
🙏നബിദിനം പ്രമാണിച്ചുള്ള സംസ്ഥാനത്തെ പൊതു അവധി 28 ലേക്കു മാറ്റി. നേരത്തെ 27 നായിരുന്നു പൊതു അവധി നിശ്ചയിച്ചിരുന്നത്.
🙏നിപ വ്യാപന ഭീതിമൂലം അടച്ചിട്ട കോഴിക്കോട് ജില്ലയിലെ സ്‌കൂളുകള്‍ ഇന്നു തുറക്കും. കോഴിക്കോട്ടെ കണ്ടെയിന്‍മെന്റ് സോണിലെ വിദ്യാലയങ്ങള്‍ തുറക്കില്ല. ഇവിടെ ഓണ്‍ലൈനില്‍ ക്ലാസ് തുടരും
🙏അടുത്ത അഞ്ചു ദിവസവും മഴ തുടരും. രണ്ട് ചക്രവാതച്ചുഴിക്കൊപ്പം മൂന്നാമത് ഒരു ചക്രവാതച്ചുഴി കൂടി രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നാണു റിപ്പോര്‍ട്ട്.
🙏രണ്ടാം വന്ദേഭാരതിന്റെ സര്‍വീസ് നാളെ ആരംഭിക്കും. വൈകുന്നേരം നാലിനാണു തിരുവനന്തപുരത്തുനിന്ന് പുറപ്പെടുക. ഇന്നലെ കാസര്‍കോടുനിന്നു പുറപ്പെട്ട ആദ്യ സര്‍വീസ് രാത്രി പത്തര മണിയോടെയാണ് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷനില്‍ എത്തിയത്.
🙏മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള ജനസദസ് ദിവസം നാലു നിയോജകമണ്ഡലങ്ങളിലായി നടത്തും. ഓരോ മണ്ഡലത്തിന്റേയും തീയതികള്‍ തീരുമാനിച്ചു. പര്യടനത്തിന്റെ സംസ്ഥാന തല കോഡിനേഷന്‍ ചുമതല പാര്‍ലമെന്റെറികാര്യ മന്ത്രിക്കാണ്. ജില്ലകള്‍ കേന്ദ്രീകരിച്ച് പൗര പ്രമുഖരുമായി കൂടിക്കാഴ്ച നടത്തും. നവംബര്‍ 18 മുതല്‍ ഡിസംബര്‍ 24 വരെയാണ് ജനസദസ് പര്യടനം നടത്തുന്നത്.
🙏ചാലക്കുടി, വാഴച്ചാല്‍, അതിരപ്പിള്ളി മേഖലയില്‍ 108 കിലോമീറ്റര്‍ നീളത്തില്‍ സോളാര്‍ തൂക്കുവേലി നിര്‍മിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നതായി മന്ത്രി എകെ ശശീന്ദ്രന്‍. 13.44 കോടി രൂപയുടെ പദ്ധതിക്കുള്ള ടെണ്ടര്‍ നടപടികള്‍ ആരംഭിച്ചു.
🙏കൊല്ലം കെഎസ്ആര്‍ടിസി ഡിപ്പോ കെട്ടിടം പണിയാന്‍ നൂറു കോടി രൂപ അനുവദിച്ചെന്ന് മന്ത്രി ആന്റണി രാജു. എംഎല്‍എ ഫണ്ടില്‍നിന്ന് 10 കോടി രൂപകൊണ്ടു നിര്‍മിക്കാവുന്ന ചെറിയ കെട്ടിടമല്ല 100 കോടി രൂപയുടെ വലിയ കെട്ടിടമാണു വേണ്ടത്. അടുത്താഴ്ച അന്തിമപ്ലാന് രൂപം നല്‍കുമെന്നും മന്ത്രി പറഞ്ഞു.
🙏ഏറ്റവും വലിയ കൊള്ളയാണ് കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നടന്നതെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. കരുവന്നൂരിനെ കൂടാതെ തൃശൂര്‍ ജില്ലയിലെ നിരവധി സഹകരണ ബാങ്കുകളിലായി 500 കോടിയോളം രൂപയുടെ കള്ളപ്പണ ഇടപാടുകള്‍കൂടി നടന്നിട്ടുണ്ട്.
🙏വിമാനത്തിന്റെ സാങ്കേതിക തകരാര്‍ മൂലം യാത്ര മുടങ്ങിയ സൗദി എയര്‍ലൈന്‍സിന്റെ 122 യാത്രക്കാര്‍ക്ക് പകരം ടിക്കറ്റ് അനുവദിച്ചു. ഇന്നലേയും ഇന്നുമായി രണ്ടു വിമാനങ്ങളിലായാണ് ഇവരെ നെടുമ്പാശേരിയില്‍നിന്നു ലണ്ടനില്‍ എത്തിക്കുന്നത്. വിമാനത്തിന്റെ വാതിലിനുണ്ടായ തകരാര്‍മൂലമാണ് സൗദി വിമാനം റദ്ദാക്കി യാത്രക്കാരെ പുറത്തിറക്കിയത്. യാത്രക്കാരില്‍ 80 പേര്‍ വിദ്യാര്‍ത്ഥികളാണ്.
🙏ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടതു മുന്നണിയില്‍ കൂടുതല്‍ സീറ്റ് ആവശ്യപ്പെടണമെന്നാണ് കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തിലെ പൊതുവികാരമെന്ന് കേരളാ കോണ്‍ഗ്രസ് നേതാവ് ജോസ് കെ മാണി. ഇക്കാര്യം എല്‍ഡിഎഫില്‍ ഉന്നയിക്കും.
🙏സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കിലും കെഎസ്ആര്‍ടിസിയെ സര്‍ക്കാര്‍ സംരക്ഷിക്കുമെന്ന് മന്ത്രി കെ എന്‍ ബാലഗോപാല്‍. ഒന്നാം പിണറായി വിജയന്‍ സര്‍ക്കാര്‍ 4700 കോടി രൂപയാണ് കെഎസ്ആര്‍ടിസിക്കു നല്‍കിയത്. ഈ സര്‍ക്കാര്‍ ഇതുവരെ 4400 രൂപ കോടി നല്‍കിയെന്നും മന്ത്രി പറഞ്ഞു.
🇳🇪 ദേശീയം 🇳🇪
🙏വന്ദേഭാരതില്‍ 1.11 കോടി ജനങ്ങളാണു യാത്ര ചെയ്തതെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. കേരളം അടക്കം 11 സംസ്ഥാനങ്ങളിലെ വിനോദ സഞ്ചാര, തീര്‍ത്ഥാടന കേന്ദ്രങ്ങളുമായി ബന്ധിപ്പിക്കുന്ന ഒമ്പതു വന്ദേഭാരത് ട്രെയിനുകളുടെ ഫ്ളാഗ് ഓഫ് ഓണ്‍ലൈനിലൂടെ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
🙏താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ‘നീച്’ എന്നു വിളിച്ച് അധിക്ഷേപിച്ചെങ്കില്‍ അതിന്റെ വീഡിയോ എവിടെയെന്ന് ഡാനിഷ് അലി എംപി. മോദിയെ അധിക്ഷേപിച്ചപ്പോള്‍ ബിജെപി എംപിമാര്‍ ചിരിച്ചത് എന്തുകൊണ്ടാണ്. പ്രധാനമന്ത്രിയെ പിന്തുണക്കാന്‍ അവര്‍ എത്തിയില്ലെന്നാണോയെന്നും ഡാനിഷ് അലി ചോദിച്ചു.
🙏ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജന്‍ ഇന്ധന സെല്‍ ബസ് ഇന്ന് ഓടിത്തുടങ്ങും. കേന്ദ്ര പെട്രോളിയം, പ്രകൃതി വാതക മന്ത്രി ഹര്‍ദീപ് സിംഗ് പുരി പരിപാടി ഉദ്ഘാടനം ചെയ്യും. പുനരുപയോഗ ഊര്‍ജ സ്രോതസ്സുകളില്‍ നിന്ന് ഉല്‍പ്പാദിപ്പിക്കുന്ന ഗ്രീന്‍ ഹൈഡ്രജന്‍ ഇന്ധനമാക്കിയാണു ബസോടിക്കുന്നത്.
🇦🇽 അന്തർദേശീയം 🇦🇺
🙏യുഎഇയില്‍ യുവജന മന്ത്രിയാകാന്‍ രാജ്യത്തെ യുവതീയുവാക്കളില്‍നിന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അപേക്ഷ ക്ഷണിച്ചു. എക്‌സ് പ്ലാറ്റ്‌ഫോമിലൂടെയാണ് അദ്ദേഹം ഇക്കാര്യം പങ്കുവച്ചത്. ഏഴു മണിക്കൂറിനകം 4,700 അപേക്ഷകളാണു ലഭിച്ചത്.
🙏ബെന്നു ഛിന്നഗ്രഹത്തില്‍നിന്ന് നാസയുടെ ഒസിരിസ് റെക്സ് ശേഖരിച്ച മണ്ണും പാറക്കഷണങ്ങളും അടങ്ങുന്ന സാമ്പിള്‍ ക്യാപ്സൂള്‍ സുരക്ഷിതമായി ഭൂമിയിലെത്തി. അമേരിക്കയിലെ ഉട്ടാ മരുഭൂമിയിലാണ് ക്യാപ്സൂള്‍ ഇറങ്ങിയത്. 620 കോടി കിലോമീറ്റര്‍ സഞ്ചരിച്ചാണ് 250 ഗ്രാം തൂക്കമുള്ള സാമ്പിളുകള്‍ അടങ്ങിയ പേടകം ഇവിടെയെത്തിയത്. ക്യാപ്സൂള്‍ നാസയുടെ വിദഗ്ധ സംഘം പരീക്ഷണശാലയില്‍ എത്തിച്ചു.
🏏 🏑 കായികം 🏸🥍
🙏ചൈനയില്‍ ആരംഭിച്ച ഏഷ്യന്‍ ഗെയിംസിന്റെ ആദ്യദിനത്തില്‍ അഞ്ചു മെഡലുകള്‍ വെട്ടിപ്പിടിച്ച് ഇന്ത്യ. തുഴച്ചില്‍, ഷൂട്ടിംഗ് ഇനങ്ങളില്‍ ഇന്ത്യ മൂന്നു വെള്ളിയും രണ്ടു വെങ്കലവും നേടി. ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം മെഡല്‍ ഉറപ്പിച്ച് ഫൈനലില്‍ എത്തി. പുരുഷന്മാരുടെ ടേബിള്‍ ടെന്നീസ് ടീം ക്വാര്‍ട്ടറില്‍ എത്തി. ആതിഥേയരായ ചൈന 20 സ്വര്‍ണവുമായി അതിവേഗം കുതിക്കുകയാണ്.
🙏ജക്കാര്‍ത്തയില്‍ ലോക കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്കു വെള്ളി മെഡല്‍. ഉടുമ്പന്‍ചോല നെടുങ്കണ്ടം സ്വദേശി ബിബിന്‍ ജയ്‌മോന്‍ ആണ് സീനിയര്‍ പുരുഷന്‍മാരുടെ 66 കിലോഗ്രാം കൂമിത്തേ വിഭാഗത്തില്‍ വെള്ളി സ്വന്തമാക്കിയത്. ജപ്പാനാണ് സ്വര്‍ണം.
🙏ഓസ്ട്രേലിയക്കെതി
രായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് 99 റണ്‍സിന്റെ തകര്‍പ്പന്‍ വിജയം, ഒപ്പം പരമ്പര വിജയവും. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ശ്രേയസ് അയ്യരുടേയും ശുഭ്മാന്‍ ഗില്ലിന്റേയും സെഞ്ച്വറി പ്രകടനത്തിലും 37 ബോളില്‍ 72 റണ്‍സെടുത്ത് കൊടുങ്കാറ്റായി മാറിയ സൂര്യകുമാര്‍ യാദവിന്റെ പ്രകടന മികവിലും 5 വിക്കറ്റ് നഷ്ടത്തില്‍ 399 റണ്‍സെടുത്തു.
🙏 കൂറ്റന്‍ വിജയലക്ഷ്യവുമായി ഓസ്ട്രേലിയ ബാറ്റിംഗിനിറങ്ങിയപ്പോള്‍ പെയ്ത മഴ മൂലം വിജയലക്ഷ്യം 33 ഓവറില്‍ 317 റണ്‍സാക്കി ചുരുക്കി. എന്നാല്‍ 217 റണ്‍സിന് ഓസ്ട്രേലിയയെ പുറത്താക്കിയ ഇന്ത്യ ആധികാരിക വിജയമാണ് നേടിയത്.