വീട്ടില്‍ ചാരായം വാറ്റിയ പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ

Advertisement

കൊച്ചി. വീട്ടില്‍ ചാരായം വാറ്റിയ പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. ആലുവ ട്രാഫിക് സ്‌റ്റേഷനിലെ സി പി ഒ ആലങ്കോട് സ്വദേശി ജോയി ആൻറണിയെയാണ് സസ്പെൻഡ് ചെയ്തത്. ഇയാളെപ്പറ്റി ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പറവൂർ എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് ഇയാളുടെ വീട്ടിൽ നിന്ന് വാറ്റ് പിടികൂടിയത്.35 ലിറ്റര്‍ വാഷും പിടിച്ചെടുത്തു. ജോയി ആൻറണി ഒളിവിലാണ്

Advertisement