സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും കേരള ബാങ്ക് വൈസ് പ്രസിഡന്റുമായ എം കെ കണ്ണനെ ഇഡി ചോദ്യം ചെയ്യുന്നു. കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യല്‍. നേരത്തെ എം കെ കണ്ണന്‍ പ്രസിഡന്റായ തൃശ്ശൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ ഇഡി റെയ്ഡ് നടത്തിയിരുന്നു.
രാവിലെ പത്ത് മണിയോടെയാണ് സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗവും കേരള ബാങ്ക് വൈസ് പ്രസിഡന്റുമായ എം കെ കണ്ണന്‍ അഭിഭാഷകര്‍ക്കൊപ്പം ഇഡി ഓഫീസിലെത്തിയത്. കരുവന്നൂര്‍ കേസില്‍ അറസ്റ്റിലായ പി സതീഷ്കുമാറുമായുള്ള ഇടപാടുകള്‍ സംബന്ധിച്ച വിവരശേഖരണത്തിനായാണ് ചോദ്യം ചെയ്യല്‍. നേരത്തെ എം കെ കണ്ണന്‍ പ്രസിഡന്റായ തൃശ്ശൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ ഇഡി റെയ്ഡ് നടത്തിയിരുന്നു.
സതീഷ് കുമാര്‍ തൃശ്ശൂര്‍ സര്‍വീസ് സഹകരണ ബാങ്കിലൂടെ കള്ളപ്പണം വെളുപ്പിച്ചിട്ടുണ്ടോയെന്നും ഇഡി പരിശോധിക്കുന്നുണ്ട്.
ഇതിനിടെ കരുവന്നൂര്‍ കേസില്‍ എ സി മൊയ്തീന്റെ കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാകുമെന്നാണ് വിവരം. അനൂപ് ഡേവിസ് കാട, പി ആര്‍ അരവിന്ദാക്ഷന്‍ എന്നിവരെയും ഇഡി വീണ്ടും വിളിപ്പിക്കും. അതേസമയം എ സി മൊയ്തീന് പിന്നാലെ മറ്റൊരു മുതിര്‍ന്ന നേതാവ് കൂടി ഇഡി പരിധിയില്‍ എത്തിയത് സിപിഎമ്മിനെ കൂടുതല്‍ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.