കൊച്ചി. സംസ്ഥാനത്ത് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ കേന്ദ്രങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധന നടത്തി.
വിദേശത്ത് നിന്നുള്ള പണമിടപാടും അവയുടെ വിനിയോഗം സംബന്ധിച്ചാണ് പരിശോധനകൾ. പി.എഫ്.ഐ നേതാക്കളുടെ വീടുകൾ ഉൾപ്പെടെ 12 കേന്ദ്രങ്ങളിൽ ആണ് ഇ.ഡിയുടെ പരിശോധന നടക്കുന്നത്.
സംസ്ഥാനത്തെ പിഎഫ്ഐ കേന്ദ്രങ്ങളിൽ പുലർച്ചെ ആറുമണിമുതലാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ പരിശോധനകൾ ആരംഭിച്ചത്. പി എഫ് ഐ സംസ്ഥാന നേതാക്കളുടെ വീടുകളിലും സ്ഥാപനങ്ങളിലുമായി 12 കേന്ദ്രങ്ങളിലായിരുന്നു പരിശോധന.
നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ രണ്ടാം നിര നേതാക്കളേ കേന്ദ്രീകരിച്ചായിരുന്നു റെയ്ഡ്. എറണാകുളം, തൃശൂർ, മലപ്പുറം, വയനാട് ജില്ലകളിൽ പോപ്പുലർ ഫ്രണ്ട് മുൻ നേതാക്കളുടെ വീടുകളിലും സ്ഥാപനങ്ങളിലും ഇ.ഡി റെയ്ഡ് നടത്തി.
എറണാകുളം കുമ്പളത്ത് പിഎഫ്ഐ മുൻ നേതാവ് ജമാലിന്‍റെയും കർണാടക കേന്ദ്രമായി പ്രവർത്തിച്ചിരുന്ന മുൻ നേതാവ് അബ്ദുൽ സമദിന്‍റെ വയനാട് മാനന്തവാടി ചെറ്റപ്പാലത്തെ വീട്ടിലും ഇ ഡി പരിശോധന നടത്തി. തൃശൂർ ചാവക്കാട് ലത്തീഫ് പോക്കാകില്ലത്തിന്‍റെ വീട്, മലപ്പുറം അരീക്കോട് നൂറുൽ അമീന്‍റെ വീട്,
മഞ്ചേരി കിഴക്കേത്തല അബ്ദുൽ ജലീലിന്‍റെ വീട്ടിലും റെയ്ഡ് നടന്നു. ഡല്‍ഹിയില്‍ രജിസ്റ്റര്‍ ചെയ്ത കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസിലാണ് ഇ.ഡി യുടെ വ്യാപക പരിശോധന