കൊട്ടാരക്കര.സോളാർ പീഡനക്കേസിലെ ലൈംഗിക ഗൂഢാലോചനയിൽ കെ.ബി.ഗണേഷ് കുമാർ എം എൽ എ നേരിട്ട് കോടതിയിൽ ഹാജരാകണം. പരാതിക്കാരിക്ക് വീണ്ടും കോടതി സമൺസ് അയച്ചു. കൊട്ടാരക്കര ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി.സോളാർ പീഡന പരാതിയിൽ ഹൈബി ഈഡനെതിരുവനന്തപുരം സി.ജെ.എം കോടതി കുറ്റവിമുക്തനാക്കി.
സോളാർ കേസിൽ ഉമ്മൻ ചാണ്ടിയ്ക്ക് ലൈംഗിക ആരോപണo ഉന്നയിക്കാൻ വ്യാജ രേഖ ചമച്ച് ഗൂഢാലോചന നടത്തിയെന്നാണ് കേസ്. കൊട്ടാരക്കര കോടതിയെടുത്ത രജിസ്റ്റർ ചെയ്ത കേസിൽ സോളാർ പരാതിക്കാരി ഒന്നാം പ്രതിയും കെ.ബി.ഗണേഷ് കുമാർ എം എൽ എ.രണ്ടാം പ്രതിയുമാണ്, കേസിൽ ഇരുവർക്കും എതിരെയുള്ള കൊട്ടാരക്കര കോടതിയുടെ നടപടി നേരത്തെ ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. സ്റ്റേ അവസാനിച്ചതോടെ കേസ് പരിഗണിച്ച കോടതി രണ്ടാം പ്രതിയായ കെ.ബി.ഗണേഷ് കുമാർ എം.എൽഎയോട് അടുത്ത മാസം 18 ന് നേരിട്ട് ഹാജരാകാൻ നിർദ്ദേശം നൽകി . പീഡനക്കേസിലെ പരാതിക്കാരിയും നേരിട്ട് ഹാജരാകണം. കോൺഗ്രസ് നേതാവും അഭിഭാഷകനുമായ അഡ്വ.സുധീർ ജേക്കബാണ് അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്
അതേ സമയം കോടതി നടപടികൾ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കെ.ബി.ഗണേഷ് കുമാർ വീണ്ടും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. സോളർ കേസിൽ ഹൈബി ഈഡനെതിരെ തെളിവില്ലെന്ന സിബിഐ റിപ്പോർട്ട് തിരുവനന്തപുരം സി.ജെ.എം കോടതി അംഗീകരിച്ചു
സി.ബി.ഐ റിപ്പോർട്ട് അംഗീകരിക്കരുതെന്ന പരാതിക്കാരിയുടെ ഹർജിയും കോടതി തള്ളി.