കോഴിക്കോട്.പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയുടെ മറവിലെ
തട്ടിപ്പിൽ സംഘം കൈയ്ക്കലാക്കിയത് കോടികൾ.തട്ടിപ്പിന് ഇടനിലക്കാരായി പ്രവർത്തിച്ചത് മലപ്പുറം,കോഴിക്കോട്,തിരുവനന്തപുരം സ്വദേശികൾ. ഇവർക്ക് എതിരെ കരാറുകാർ വിവിധ പോലീസ് സ്റ്റേഷനുകളിൽ പരാതി നൽകിയെങ്കിലും നടപടി സ്വീകരിക്കുന്നില്ലെന്ന് ആരോപണം.വീട് നിർമ്മിക്കാൻ എന്ന വ്യാജേന കരാർ എടുത്ത കമ്പനികളിൽ നിന്ന് സെക്യൂരിറ്റിയായി വൻ തുക വാങ്ങിയാണ് തട്ടിപ്പ്.
കൃത്യമായ ആസൂത്രണത്തോടെ കരാറുകാരെ പറഞ്ഞ് വിശ്വസിപ്പിച്ചാണ് തട്ടിപ്പ്.തമിഴ്നാട്ടിലെയും കേരളത്തിലെയും സംഘമാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്. കേരളത്തിൽ തിരുവനന്തപുരം ,മലപ്പുറം, കോഴിക്കോട് സ്വദേശികളാണ് ഇടനിലക്കാരായി പ്രവർത്തിച്ചത്.ഇവർക്ക് ഐ.എച്ച്.എഫ.എൽ എന്ന തട്ടിപ്പ് സംഘത്തിൻ്റെ കടലാസ് കമ്പനിയിൽ നിന്ന് കൃത്യമായി ലാഭ വിഹിതം ലഭിക്കുന്നുണ്ടായിരുന്നു.
തമിഴ്നാട്ടിലെ വിവിധ ഇടങ്ങളിൽ സ്ഥലം കാണിച്ച് നൽകി മൂന്ന് വർഷ്തതിനിടയിൽ ആയിരം വീട് നിർമ്മിച്ച് നൽകാനാണ് കരാർ.എന്നാൽ മിക്ക കരാർ കബനികളും നിർമ്മാണ പ്രവർത്തനങ്ങളുടെ പ്രരഭഘട്ടം ആരംഭിച്ചപ്പോഴാണ് തട്ടിപ്പ് തിരിച്ചറിഞ്ഞ്.
നിലവിൽ തട്ടിപ്പിൽ അകപ്പെട്ട നൂറോളം വരുന്ന കരാറുകാർ ആത്മഹത്യയുടെ വക്കിലാണ്. കോവിഡ് കാലത്ത് വലിയ തുക കടം വാങ്ങിയാണ് മിക്കവരും ഏജൻസിക്ക് പണം നൽകിയത്. എന്നാൽ ആദ്യത്തെ കുറച്ച് മാസം പണം നൽകിയതല്ലാതെ പിന്നിട് ഒരു രൂപ പോലും ഇവർക്ക് തിരിച്ച് ലഭിച്ചിട്ടില്ല.