ലൈഫ് മിഷൻ കേസ്: എം ശിവശങ്കറിന്റെ ജാമ്യം രണ്ട് മാസത്തേക്ക് കൂടി നീട്ടി

Advertisement

ന്യൂ ഡെൽഹി :
ലൈഫ് മിഷൻ കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ ജാമ്യം നീട്ടി. സുപ്രീം കോടതിയാണ് രണ്ട് മാസത്തേക്ക് കൂടി ജാമ്യം നീട്ടിയത്. ചികിത്സാപരമായിട്ടുള്ള ആവശ്യങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു ജാമ്യ ഹർജി. കഴിഞ്ഞ ഓഗസ്റ്റ് 3നാണ് ശിവസങ്കറിന് സുപ്രീം കോടതി ആദ്യം രണ്ട് മാസത്തെ ജാമ്യം അനുവദിച്ചത്.

നട്ടെല്ലിന്റെ ചികിത്സക്ക് വേണ്ടിയായിരുന്നു ഇടക്കാല ജാമ്യം. അന്വേഷണത്തിൽ ഇടപെടാനോ, സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്. ജാമ്യ കാലയളവിൽ തന്റെ വീടിനും ആശുപത്രിക്കും ആശുപത്രി പരിസരത്തും മാത്രമേ പോകാൻ പാടുള്ളു എന്നതടക്കമുള്ള നിയന്ത്രണങ്ങൾ നിർദേശിച്ച് കൊണ്ടാണ് ജാമ്യം അനുവദിച്ചത്.

Advertisement