തൃശ്ശൂർ :കൊരട്ടി കാതിക്കുടത്ത് മൂന്നംഗ കുടുംബത്തെ ഉറക്ക ഗുളിക കഴിച്ച് അവശനിലയിൽ കണ്ടെത്തി. കാതിക്കുടം സ്വദേശി തങ്കമണി(69), മരുമകൾ ഭാഗ്യലക്ഷ്മി(48), അതുൽകൃഷ്ണ(10) എന്നിവരെയാണ് ഗുരുതരാവസ്ഥയിൽ കണ്ടെത്തിയത്. പായസത്തിൽ ഉറക്ക ഗുളിക കലർത്തി കഴിച്ചതാണെന്നാണ് പുറത്തുവരുന്ന സൂചന.
ഇവർ സഹകരണ ബാങ്കിൽ നിന്ന് 22 ലക്ഷം രൂപ വായ്പ എടുത്തിരുന്നു. ഇതിന്റെ തിരിച്ചടവ് മുടങ്ങിയപ്പോൾ ജപ്തിയായി. ജപ്തി നോട്ടീസ് വീട്ടിൽ പതിച്ചതോടെ മനംനൊന്താണ് കുടുംബത്തിന്റെ ആത്മഹത്യാ ശ്രമമെന്നാണ്. അതുൽ കൃഷ്ണ ഹൃദ്രോഗി ആയിരുന്നു. ഈ കുട്ടിക്ക് വേണ്ടി നാട്ടുകാർ ചികിത്സാ സഹായ ധനം കണ്ടെത്താൻ ശ്രമം തുടരുന്നതിനിടെയാണ് ആത്മഹത്യാ ശ്രമം.