കാലാവസ്ഥ പ്രതികൂലം; വിഴിഞ്ഞത്ത് ആദ്യ കപ്പൽ എത്തുക ഒക്ടോബർ 15നെന്ന് മന്ത്രി

Advertisement

തിരുവനന്തപുരം:
വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് ആദ്യ കപ്പൽ ഒക്ടോബർ 15ന് വൈകുന്നേരം മൂന്ന് മണിക്ക് എത്തുമെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ. കാലാവസ്ഥാ വ്യതിയാനമനുസരിച്ച് കപ്പലിന്റെ വേഗതയിൽ കുറവ് വന്നതനുസരിച്ച് ഗുജറാത്തിലെ മുന്ദ്രയിൽ നിന്നുള്ള മടക്കയാത്ര വൈകുമെന്നതിനാലാണ് നേരത്തെ നിശ്ചയിച്ച ഉദ്ഘാടന തീയതിയായ ഒക്ടോബർ നാലിൽ മാറ്റം വന്നത്. 13നോ 14നോ കപ്പൽ വിഴിഞ്ഞത്ത് എത്തും. കൃത്യതക്ക് വേണ്ടിയാണ് ഒക്ടോബർ 15ന് തീയതി നിശ്ചയിച്ചതെന്ന് മന്ത്രി പറഞ്ഞു