സ്‌കൂള്‍ ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അഞ്ച് പേര്‍ മരിച്ചു

Advertisement

സ്‌കൂള്‍ ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അഞ്ച് പേര്‍ മരിച്ചു. കാസര്‍കോട് ബതിയടുക്ക പള്ളത്തടുക്കയില്‍ ഇന്ന് വൈകിട്ട് നാലരയോടെയാണ് അപകടമുണ്ടായത്. ഓട്ടോയില്‍ സഞ്ചരിച്ച മൊഗ്രാല്‍ സ്വദേശികളാണ് മരിച്ചത്. ഓട്ടോ ഡ്രൈവര്‍ അബ്ദുള്‍ റഊഫ്, ബീഫാത്തിമ, നബീസ, ബീഫാത്തിമ മോഗര്‍, ഉമ്മു ഹമീല എന്നിവരാണ് മരിച്ചത്.
ഇടറോഡില്‍ നിന്ന് പ്രധാന റോഡിലേക്ക് കയറി വന്ന ഓട്ടോ സ്‌കൂള്‍ ബസ്സുമായി കൂട്ടിയിടിക്കുകയായിരുന്നു. ഓട്ടോറിക്ഷ പൂര്‍ണമായി തകര്‍ന്ന നിലയിലാണ്. ഓട്ടോയിലുണ്ടായിരുന്ന 4 സ്ത്രീകളും ഡ്രൈവറുമാണ് മരിച്ചത് എന്നാണ് പുറത്തുവരുന്ന വിവരം. സ്‌കൂള്‍ ബസ് കുട്ടികളെ ഇറക്കി തിരിച്ചുവരുമ്പോഴാണ് അപകടമുണ്ടായത്.