കരുവന്നൂർ ബാങ്ക് തട്ടിപ്പ്: എം കെ കണ്ണനെചോദ്യം ചെയത് വിട്ടയച്ചു; വെള്ളിയാഴ്ച വീണ്ടും എത്തണം, ഇഡി മാനസീകമായി പീഢിപ്പിച്ചെന്ന് കണ്ണൻ

Advertisement

കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുകേസിൽ സിപിഎം സംസ്ഥാന സമിതി അംഗവും കേരള ബാങ്ക് വൈസ് ചെയർമാനുമായ എം.കെ.കണ്ണനെ ചോദ്യം ചെയ്ത് വിട്ടയച്ചു. ഇനി വെള്ളിയാഴ്ച വീണ്ടും ചോദ്യം ചെയ്യും. കൊച്ചിയിലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഓഫിസിൽ നടന്ന ചോദ്യം ചെയ്യല്‍ ഏഴു മണിക്കൂറോളം നീണ്ടു.

ഇ.ഡി മാനസികമായി പീഡിപ്പിച്ചുവെന്നും ഭീഷണിപ്പെടുത്തിയെന്നും ചോദ്യം ചെയ്യലിനുശേഷം എംകെ കണ്ണൻ മാധ്യമങ്ങളോടു പറഞ്ഞു. കേസെടുക്കുമെന്നും ജയിലിൽ പോകേണ്ടിവരുമെന്നും ഭീഷണിപ്പെടുത്തി. അവർ ഉദ്ദേശിക്കുന്ന ഉത്തരം നൽകാൻ സമ്മർദം ചെലുത്തിയെന്നുംവഴങ്ങിയില്ലന്നും കണ്ണൻ പറഞ്ഞു. സെപ്റ്റംബർ 29ന് വീണ്ടും ഹാജരാകുമെന്ന് പറഞ്ഞ കണ്ണൻ സതീഷ്കുമാറുമായി 30 വർഷത്തെ സൗഹൃദമാണുള്ളതെന്നും സാമ്പത്തിക ഇടപാടില്ലെന്നും പറഞ്ഞു.