പത്തനംതിട്ട. സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ കള്ളവോട്ട് ആരോപണവുമായി സിപിഎം കോൺഗ്രസ് കക്ഷികള്‍ .പത്തനംതിട്ട സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ ഒന്നിലധികം തവണ വോട്ട് രേഖപ്പെടുത്തുന്ന എസ്എഫ്ഐ ജില്ലാ സെക്രട്ടറി അമലിന്റെ ദൃശ്യങ്ങൾ പുറത്തുവന്നത് ഇടതുപക്ഷത്തിന് വലിയഅടിയായി. അതേസമയം കള്ളവോട്ട് ചെയ്യാൻ അറിയുമെന്ന് കാണിച്ചു കൊടുത്തു എന്ന് ഡിസിസി വൈസ് പ്രസിഡൻറ് അഡ്വക്കേറ്റ് സുരേഷ് കുമാറിന്റെ പ്രസംഗം കോൺഗ്രസിനെ പ്രതിരോധത്തിലാക്കി
ഞായറാഴ്ച നടന്ന പത്തനംതിട്ട സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ വ്യാപക കള്ളവോട്ട് നടന്നതിന് തെളിവുകൾ പുറത്ത് പുറത്തു വരികയാണ്.
ബാങ്കിലെ അംഗമല്ലാത്ത എസ്എഫ്ഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ എസ് അമൽ ഒന്നിലധികം തവണ പോളിംഗ് ബൂത്തിലെത്തി വോട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു.
തങ്ങളും കള്ളവോട്ട് ചെയ്തുവെന്ന പരസ്യമായി പ്രസംഗിച്ച കോൺഗ്രസ് നേതാവ് അഡ്വക്കേറ്റ് സുരേഷ് കുമാറും വെട്ടിലായി.
കള്ള വോട്ട് ചെയ്യാൻ ഞങ്ങൾക്കുമറിയാം എന്ന് വ്യക്തമായി കാണിച്ചു കൊടുത്തിരിക്കുകയാണ് എന്നാണ് പ്രസംഗത്തിൽ സുരേഷ് കുമാർ പറയുന്നത്.വിഷയത്തിൽ ഔദ്യോഗികമായി പ്രതികരിക്കാനോ പരാതി നൽകാനോ ഇരുമുന്നണികളും തയ്യാറായിട്ടില്ല. വിഷയത്തിൽ ആരെങ്കിലും പരാതി പോയാൽ തിരഞ്ഞെടുപ്പ് വരെ റദ്ദാക്കാൻ സാധ്യതയുണ്ട്. ഭരണസമിതിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ യുഡിഎഫ് ആണ് വിജയിച്ചത്.