കൊല്ലം. കടയ്ക്കലിൽ സൈനികനെ മർദ്ദിച്ച് നിരോധിത സംഘടനയുടെ പേര് ചാപ്പ കുത്തി എന്ന പരാതി വ്യാജം. പരാതിയിൽ ട്വിസ്റ്റ് സൈനികനെ അറസ്റ്റ് ചെയ്യാൻ ഒരുങ്ങി പൊലീസ്
കള്ള പരാതി നൽകാൻ ഉണ്ടായ സാഹചര്യം പരിശോധിക്കും. സൈനികനായ ഷൈൻ കുമാറും സുഹൃത്ത് ജോഷിയും ചേർന്ന് നടത്തിയ നാടകമാണ് പരാതി എന്നാണ് വിലയിരുത്തൽ.ജോഷിയുടെ വീട്ടിൽ നിന്ന് പെയിൻ്റ് കണ്ടെടുത്തതായി പോലീസ്.
PFI എന്ന് എഴുതിയത് സൈനികന്റെ സുഹൃത്ത് ജോഷി.സൈനികന്റെ നിർദേശപ്രകാരമാണ് എഴുതിയത്. ശരീരത്തിൽ ചവിട്ടാൻ ആവശ്യപ്പെട്ടെന്നും ജോഷി. തങ്ങൾ മദ്യലഹരിയിൽ ആയിരുന്നുവെന്നും ജോഷി.സുഹൃത്ത് ജോഷിയുടെ വീട്ടിൽ നിന്നുമാണ് പെയിന്റും,ബ്രഷും പിടിച്ചെടുത്തത്. പ്രശസ്തനാകാൻ വേണ്ടി ആക്രമണ നാടകം?
ചിറയിൻകീഴിൽ നിന്ന് വാങ്ങിയതാണ് പെയിന്റും ബ്രഷും.നിർണായകമായത് ഷൈൻ കുമാറിന്റെ സുഹൃത്ത് ജോഷിയുടെ മൊഴി
തന്നെക്കൊണ്ട് ടീഷർട്ട് ബ്ലെയ്ഡ് ഉപയോഗിച്ച് കീറിച്ചുവെന്നും പി എഫ് ഐ എന്ന് എഴുതിച്ചുവെന്നും ജോഷി പറഞ്ഞു.
മന്ത്രിമാരുടെ പി എ ആയി ജോലി കിട്ടുമോയെന്നും ജോഷിയോട് ചോദിച്ചുവത്രേ. പ്രശസ്തിനേടാനായിരുന്നു ഷൈനിന്‍റെ ശ്രമമെന്നും സുഹൃത്ത് പറഞ്ഞു. നിരോധിത സംഘടനയുടെ ഇടപെടലെന്ന സംശയത്തില്‍ വ്യാപകമായ അന്വേഷണമാണ് നടന്നത്. എന്നാല്‍ അകാരണമായി ഷൈനിനെ എന്തിന് ആക്രമിച്ചു എന്നതിലൂന്നിയ അന്വേഷണമാണ് സത്യം കണ്ടെത്താനിടയാക്കിയത്.