ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ സാധ്യത; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ തുടരും

Advertisement

തിരുവനന്തപുരം:
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ സാധ്യത നിലനിൽക്കുന്നതിനാൽ സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത. തെക്കുപടിഞ്ഞാറൻ രാജസ്ഥാനിൽ നിന്ന് കാലവർഷം പിൻവാങ്ങി. സെപ്റ്റംബർ 29ഓടെ വടക്കൻ ആൻഡമാൻ കടലിന് മുകളിൽ ചക്രവാത ചുഴി രൂപപ്പെട്ടേക്കാം. തുടർന്ന് 24 മണിക്കൂറിനുള്ളിൽ വടക്കൻ ആൻഡമാൻ കടലിനും മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിനും മുകളിലായി ന്യൂനമർദമായി ശക്തിപ്രാപിക്കാനും സാധ്യതയുണ്ട്

ഇന്ന് ഒരിടത്തും മഴ മുന്നറിയിപ്പ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും 28ന് ഏഴ് ജില്ലകളിലും 29ന് അഞ്ച് ജില്ലകളിലും യെല്ലോ അലർട്ടുണ്ട്. 28ന് കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്. 29ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും യെല്ലോ അലർട്ടാണ്.

Advertisement