അട്ടപ്പാടി : ഷോളയൂർ പ്രീമെട്രിക് ഗേൾസ് ഹോസ്റ്റലിൽ ആദിവാസി വിദ്യാർഥിനികളുടെ വസ്ത്രം സഹപാഠികളുടെ മുന്നിൽ അഴിപ്പിച്ചുവെന്ന പരാതിയിൽ പോലീസ് കേസെടുത്തു. ജീവനക്കാർക്കെതിരെയാണ് കേസ്. 22ാം തീയതിയാണ് പരാതിക്കിടയാക്കിയ സംഭവമുണ്ടായത്. ഹോസ്റ്റലിലെ ചില കുട്ടികൾക്ക് ത്വക്ക് രോഗമുള്ളതിനാൽ പരസ്പരം വസ്ത്രം മാറി ധരിക്കരുതെന്ന് നിർദേശമുണ്ടായിരുന്നു.
22ാം തീയതി ഇത് ലംഘിച്ചതായി കണ്ട കുട്ടികളോട് വസ്ത്രം അഴിച്ചുമാറ്റി സ്വന്തം വസ്ത്രം ധരിപ്പിക്കാൻ ജീവനക്കാർ നിർദേശിച്ചു. മറ്റ് കുട്ടികളുടെ മുന്നിൽ വെച്ചായിരുന്നു ജീവനക്കാരുടെ ഈ ചെയ്തി. ഇത് മാനഹാനിക്കും മാനസികവേദനക്കും ഇടയാക്കിയതായി കുട്ടികൾ പറയുന്നു.