തൊണ്ടിമുതൽ കേസ്: ആന്റണി രാജുവിന്റെ ഹർജി നവംബർ ഏഴിലേക്ക് മാറ്റി

Advertisement

ന്യൂ ഡെൽഹി :
തൊണ്ടിമുതൽ കേസിൽ മന്ത്രി ആന്റണി രാജുവിന്റെ ഹർജി പരിഗണിക്കുന്നത് സുപ്രീം കോടതി നവംബർ ഏഴിലേക്ക് മാറ്റി. കേസിൽ പുനരന്വേഷണം നടത്താനുള്ള ഹൈക്കോടതി ഉത്തരവിനെതിരെയാണ് ആന്റണി രാജു സുപ്രീം കോടതിയിൽ ഹർജി നൽകിയത്. എതിർ കക്ഷികൾക്ക് മറുപടി നൽകാനാണ് സമയം നൽകിയത്.

50 ഓളം തൊണ്ടിമുതലുകളിൽ ഒന്നിൽ മാത്രമാണ് ആരോപണമെന്നാണ് ആന്റണി രാജുവിന്റെ അഭിഭാഷകൻ പറഞ്ഞു. നേരത്തെ തുടരന്വേഷണത്തിന് ഇടക്കാല സ്റ്റേ സുപ്രീം കോടതി നൽകിയിരുന്നു.33 വർഷത്തിനുശേഷം പുനരന്വേഷണം നടത്തുന്നതിനെ കേസിലെ ഹർജിക്കാരനായ ഗതാഗത മന്ത്രി ആന്റണി രാജു എതിർത്തിരുന്നു.