പാലക്കാട് 2 യുവാക്കളുടെ മൃതദേഹങ്ങൾ പാടത്ത് കുഴിച്ചിട്ട നിലയിൽ; കണ്ടെത്തിയത് വൈകിട്ട് 5 മണിയോടെ

Advertisement

പാലക്കാട്: രണ്ട് യുവാക്കളുടെ മൃതദേഹം പാടത്ത് കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. പാലക്കാട് കൊടുമ്പ് പഞ്ചായത്തിലെ കരിങ്കരപ്പുള്ളി അമ്പലപ്പറമ്പ് ലക്ഷം വീട് കോളനിയിലാണു മൃതദേഹങ്ങൾ കണ്ടെത്തിയത്. നാളെ തഹസിൽദാരുടെ സാന്നിധ്യത്തിലേ ഇവ പുറത്തെടുക്കൂ. മൃതദേഹങ്ങൾ ആരുടേതാണെന്നു പൊലീസ് സ്ഥിരീകരിക്കുന്നില്ല.

നേരത്തെ വെനേലി ഭാഗത്ത് അടിപിടിക്കേസുമായി ബന്ധപ്പെട്ട് നാല് യുവാക്കൾക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഇവർ കരിങ്കരപ്പുള്ളിയിൽ ബന്ധുവീട്ടിലാണ് താമസിച്ചിരുന്നത്. ഇവരിൽ രണ്ടു പേരുടെ മൃതദേഹമാണ് കിട്ടിയതെന്നാണു സംശയം. മറ്റുള്ള രണ്ടു പേരുടെ മൊഴികളുടെ അടിസ്ഥാനത്തിൽ പരിശോധിച്ചപ്പോൾ ഇന്നു വൈകിട്ട് അഞ്ച് മണിയോടെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. പ്രദേശം പൊലീസ് കാവലിലാണ്.

Advertisement