പാലക്കാട് രണ്ട് അജ്ഞാത മൃതദേഹങ്ങൾ പാടത്ത് കുഴിച്ചിട്ട നിലയിൽ

Advertisement

പാലക്കാട്: പാലക്കാട് കാണാതായ രണ്ട് യുവാക്കളുടെ മൃതദേഹം പാടത്ത് കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. കൊടുമ്പ് പഞ്ചായത്തിലെ കരിങ്കരപ്പുള്ളി അമ്പലപ്പറമ്പ് ലക്ഷം വീട് കോളനിയിലാണു മൃതദേഹങ്ങൾ കണ്ടെത്തിയത്. ആരുടെ മൃതദേഹങ്ങൾ ആണെന്ന് സ്ഥിരീകരിച്ചിട്ടില്ല. ഇന്ന് തഹസിൽദാരുടെ സാന്നിധ്യത്തിലാവും മൃതദേഹങ്ങൾ പുറത്തെടുക്കുക.

നേരത്തെ വെനേലി ഭാഗത്ത് അടിപിടിക്കേസിൽ 4 പേർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഇവരിൽ രണ്ടു പേരുടെ മൃതദേഹമാണ് കിട്ടിയതെന്ന് സംശയമുണ്ട്. മറ്റുള്ള രണ്ടുപേരുടെ മെഴികളുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ഇന്നലെ വൈകിട്ട് അഞ്ചു മണിിയോടെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.

Advertisement