കണ്ണീർ കണ്ടില്ല ; സുപ്രീം കോടതി വരെ പോകുമെന്ന് ഷാരോൺ രാജിന്‍റെ കുടുംബം

Advertisement

തിരുവനന്തപുരം . പ്രേമംമറയാക്കി ഒരു യുവാവിനെ അതിഭീകരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ യുവാവിന്‍റെ കുടുംബത്തിന്‍റെ കണ്ണീർ അധികൃതര്‍ കണ്ടില്ലെന്നും ; സുപ്രീം കോടതി വരെ പോകുമെന്നും കുടുംബം

പാറശാല ഷാരോൺ രാജ് കൊലപാതകത്തില്‍. പ്രതി ഗ്രീഷ്മയ്ക്ക് ജാമ്യം അനുവദിച്ചതിനെതിരെ ശാരോണിന്റെ കുടുംബം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു. വിചാരണ വൈകിപ്പിച്ചത് മനഃപൂർവമാണ്.

മുഖ്യമന്ത്രിയെ കണ്ടു ഇക്കാര്യം അറിയിക്കും. ഗ്രീഷ്മയുടെ ജാമ്യത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കും. ഹൈകോടതിയിൽ കേസ് എത്തിയപ്പോൾ അലസതയുണ്ടായി. പോലീസ് അന്വേഷണം കൃത്യമായി നടത്തിയെന്നും പരാതിയില്ലെന്നും കുടുംബം പറയുന്നു. ഗ്രീഷ്മ ഒളിവിൽ പോകാൻ സാധ്യത കൂടുതലാണ്. കൊലപാതകം ആത്മഹത്യയെന്നു വരുത്തി തീർക്കാൻ ശ്രമിക്കുന്നു

ജാമ്യം അനുവദിച്ചതോടെ മകന് നീതി അന്യമായെന്നും മാതാപിതാക്കൾ. പ്രണയ ബന്ധത്തിൽ നിന്ന് പിന്മാറാത്തത്തിനായിരുന്നു ഷാരോണിനെ ഗ്രീഷ്മ കൊലപ്പെടുത്തിയത്. കഷായത്തിൽ വിഷം കലർത്തി നൽകിയായിരുന്നു കൊലപാതകം .ഹൈകോടതിയാണ് പ്രതി ഗ്രീഷ്മയ്ക്ക് ജാമ്യം അനുഭദിച്ചത്

Advertisement