രാജ്യത്ത് ഭീകരവാദ ഗുണ്ടാസംഘം, കള്ളക്കടത്ത് കേന്ദ്രങ്ങളില്‍ എൻഐഎയുടെ വ്യാപക പരിശോധന

Advertisement

ന്യൂഡെല്‍ഹി.രാജ്യത്ത് എൻഐഎയുടെ വ്യാപക പരിശോധന.ആറ് സംസ്ഥാനങ്ങളിലായി 51 ഇടങ്ങളിലാണ് എൻഐഎയുടെ പരിശോധന പുരോഗമിക്കുന്നത്.ഭീകരവാദ ഗുണ്ടാസംഘം, കള്ളക്കടത്ത് എന്നി കേസുകളുമായി ബന്ധപ്പെട്ടാണ് എൻഐഎയുടെ നീക്കം.ഗുണ്ടാസംഘ തലവൻമാരായ ലോറൻസ് ബിഷ്ണോയി, ബംബിഹ ഖാലിസ്ഥാൻ ഭീകരവാദി അർഷദീപ് സിംഗ് ദല എന്നിവരുമായി ബന്ധമുള്ളവരുടെ സങ്കേതങ്ങളിലാണ് പരിശോധന നടക്കുന്നത്.

ഖാലിസ്ഥാൻ ടൈഗർ ഫോഴ്സ് അനുകൂലിയാണ് അർഷദീപ് സിംഗ് ദല.ഇയാളുമായി അടുത്ത ബന്ധം പുലർത്തിയ ഒരാളെ പഞ്ചാബിലെ ഫിറോസ്പൂരിൽ നിന്നും എൻഐഎ പിടികൂടി.പഞ്ചാബ് ഹരിയാന രാജസ്ഥാൻ ഉത്തർപ്രദേശ് ഡൽഹി ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ പോലീസ് സേനയെ ഏകോപിപ്പിച്ചു കൊണ്ടാണ് പരിശോധന നടക്കുന്നത്

Advertisement