പത്തനംതിട്ട .ഓമല്ലൂരിൽ ഫ്ലാറ്റിന് തീയിട്ട് മാതാവിനെ കൊല്ലാൻ മകൻറെ ശ്രമം.
വെട്ടിപ്പുറം സ്വദേശികളായ ജോസഫ് , ഓമന ജോസഫ് എന്നിവർ താമസിക്കുന്ന ഫ്ളാറ്റ് സമുച്ചയത്തിനാണ് മകൻ തീയിട്ടത്..
സംഭവ സമയത്ത് ഫ്ലാറ്റിൽ ഉണ്ടായിരുന്ന ഓമന നിസ്സാര പരുക്കുകളോട് രക്ഷപ്പെട്ടു.. തീയിട്ടതിനുശേഷം പ്രദേശത്ത് സംഘർഷാന്തരീക്ഷം സൃഷ്ടിച്ച .പ്രതിയായ ജുബിനെ പത്തനംതിട്ട പോലീസ് അറസ്റ്റ് ചെയ്തു..
വീട്ടിൽ അക്രമം ഉണ്ടാക്കിയ ജുബിനെതിരെ പരാതി നൽകാൻ പിതാവ് ജോസഫ് പോലീസ് സ്റ്റേഷനിലേക്ക് പോയ സമയത്താണ് ഇയാൾ വീടിനകത്തെ കിടക്ക തീയിട്ടത്.
സംഭവ സമയത്ത് മാതാവ് ഓമനാ ജോസഫ് വീടിനകത്ത് ഉണ്ടായിരുന്നെങ്കിലും ഉടൻതന്നെ പുറത്തേക്കിറങ്ങിയതിനാൽ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
മറ്റു ഫ്ലാറ്റുകളിലേക്ക് തീ പടരും മുൻപ് രണ്ട് യൂണിറ്റ് ഫയർഫോഴ്സ് എത്തി അണച്ചതിനാൽ വൻ ദുരന്തം ഒഴിവായി.തീ അണയ്ക്കാൻ ശ്രമിച്ചവരെ ജിബിൻ ആയുധം കാട്ടി ഭീഷണിപ്പെടുത്തിയതായി നാട്ടുകാർ പറഞ്ഞു.
എറണാകുളത്ത് ജോലി ചെയ്യുന്ന ജുബിൻ വീട്ടിൽ എത്തുമ്പോഴെല്ലാം മതാപിതാക്കളുമായി പ്രശ്നമുണ്ടാക്കാറുണ്ടെന്ന് അയൽ വാസികൾ.തീപിടുത്തത്തിൽ വീടിനകത്തെ സാധനങ്ങൾ പൂർണമായും കത്തി നശിച്ചു.
ജുബിൻ മദ്യ ലഹരിയിലാണ് വീടിന് തീയിട്ടതെന്ന് പൊലീസ് പറഞ്ഞു. സംഭവസ്ഥലത്ത് പിന്നീട് കത്തി കാണിച്ച് സംഘർഷാന്തരീക്ഷം സൃഷ്ടിച്ച ജൂബിനെ പത്തനംതിട്ട പോലീസ് എത്തിയാണ് അറസ്റ്റ് ചെയ്തത്.