തൃശൂര്‍.കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പില്‍ പി ആര്‍ അരവിന്ദാക്ഷന് നേരിട്ട് പങ്കെന്ന് ഇഡി. അരവിന്ദാക്ഷനെയും ജിൽസിനെയും ഒരു ദിവസത്തേക്ക്
ഇ ഡി കസ്റ്റഡിയിൽ വിട്ടു. കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കേസുകൾ റിപ്പോർട്ട് ചെയ്യുന്നതിന് മാധ്യമങ്ങൾക്ക് വിലക്കില്ലന്നും പ്രത്യേക സിബിഐ കോടതി ജഡ്ജ ഷിബു തോമസ് വ്യക്തമാക്കി.
കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പില്‍ അറസ്റ്റിലായ പി ആര്‍ അരവിന്ദാക്ഷനെതിരെ ഗുരുതര ആരോപണങ്ങളാണ് ഇഡി ഉയര്‍ത്തുന്നത്. സ്വന്തമായി നിരവധി ബാങ്ക് അക്കൗണ്ടുകള്‍ സൂക്ഷിക്കുന്നയാളാണ് അരവിന്ദാക്ഷനെന്നും
പെരിങ്ങണ്ടൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കില്‍ രണ്ടും, ധനലക്ഷ്മി ബാങ്കില്‍ ഒരു അക്കൗണ്ടും അരവിന്ദാക്ഷന്റേതായി കണ്ടെത്തിയതായും ഇഡി വ്യക്തമാക്കി.
മറ്റൊരു അക്കൗണ്ടില്‍ 2015 മുതല്‍ 2017 വരെ വന്‍തോതില്‍ പണമിടപാട് നടന്നു.
കിരണ്‍, സതീഷ്കുമാര്‍ എന്നിവര്‍ക്ക് അരവിന്ദാക്ഷനുമായി അടുത്ത സാമ്പത്തിക ഇടപാടുകള്‍ ഉണ്ടെന്നും
കരുവന്നൂരില്‍ കിരണ്‍ വെട്ടിച്ച ഇരുപത്തിനാലര കോടിയില്‍ ഒരു പങ്ക് അരവിന്ദാക്ഷന് ലഭിച്ചെന്നും ഇഡി ചൂണ്ടിക്കാട്ടി. കൂടുതൽ ബാങ്ക് രേഖകൾ ഉൾപ്പെടെ അരവിന്ദാക്ഷനിൽ ലഭ്യമാകണമെന്ന ആവശ്യത്തിലാണ്
കസ്റ്റഡി അനുവദിച്ചത്. നാളെ നാലുമണിക്ക് കസ്റ്റഡി കാലാവധി അവസാനിക്കും. അരവിന്ദന്റെ ജാമ്യ അപേക്ഷ മുപ്പതാം തീയതി പരിഗണിക്കും. തട്ടിപ്പുമായി ബന്ധപ്പെട്ട് സതീശന്റെ ഭാര്യ ബിന്ദു, ഭാര്യാ സഹോദരന്‍, മകന്‍ എന്നിവരെയും തൃശ്ശൂര്‍ സഹകരണ ബാങ്ക് സെക്രട്ടറി എന്‍.വി.ബിനുവിനെയും ഇഡി ചോദ്യം ചോദ്യം ചെയ്തു.
അതേസമയം കരുവന്നൂർ തട്ടിപ്പ് കേസ് റിപ്പോർട്ട് ചെയ്യുനനെത്തിയ മാധ്യമങ്ങളെ കോടതിയിൽ പ്രവേശിപ്പിക്കാതിരുന്നതിൽ ജഡ്ജ് തന്നെ വിശദീകരണവുമായി രംഗത്തെത്തി. ഓപ്പൺ കോടതിയിൽ ആർക്കും വിലക്കില്ലെന്നും, എന്താണ് സംഭവിച്ചത് എന്ന് പരിശോധിക്കുമെന്നും പ്രത്യേക സിബിഐ കോടതി ജഡ്ജ് ഷിബു തോമസ് അറിയിച്ചു.