ഒൻമ്പത് വയസ്സുകാരിയെ പീഡിപ്പിച്ച പ്രതിക്ക് 17 വർഷം തടവും

Advertisement

കോഴിക്കോട്. ഒൻമ്പത് വയസ്സുകാരിയെ പീഡിപ്പിച്ച പ്രതിക്ക് 17 വർഷം തടവും
ഒരു ലക്ഷത്തി മുമ്പതിനായിരം രൂപ പിഴയും.കോഴിക്കോട് ഫാസ്റ്റ് ട്രാക്ക് പോക്സോ കോടതിയുടെതാണ് വിധി.2020 ജനുവരി 9നാണ് കേസിനാസ്പദമായ സംഭവം.പ്രതി മുരളീധരനെ തവനൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി.

കോഴിക്കോട് മാനാഞ്ചിറയിലെ പ്രമുഖ സ്കൂളിൽ പഠിക്കുന്ന 9 വയസ്സുകാരിയാണ് പീഡനത്തിന് ഇരയായത്.കുട്ടിയുടെ പിതാവിൻ്റെ സുഹൃത്താണ് എന്ന് പറഞ്ഞാണ് കുട്ടിയെ നഗരത്തിലെ ആളൊഴിഞ്ഞ വഴിയിലേക്ക് കൂട്ടിക്കൊട്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ചത്.കുട്ടി ഓടി റോഡിലേക്ക് കയറിയതോടെ സംഭവം നാട്ടുകാർ അറിഞ്ഞു.തുടർന്ന് പ്രതിയെ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു.

കുട്ടിയെ തട്ടിക്കൊണ്ടു പോയതിന് 7 വർഷവും , ഉപദ്രവമേൽപ്പിച്ചതിന് മൂന്ന് വർഷവും ,ലൈംഗിക പീഡനത്തിന് 7 വർഷവുമാണ് തടവ്. കൂടാതെ ഒരു ലക്ഷത്തി 30 നായിരം രൂപ പിഴയായി നൽകാനും കോടതി ഉത്തരവിട്ടു.

പ്രോസിക്യൂഷന് വേണ്ടി അഡ്വ.ആർ.എൻ രഞ്ജിത്താണ് ഹാജരായത്.പ്രതിയെ വൈദ്യ പരിശോധനയ്ക്ക് ശേഷം തവനൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി.

Advertisement