ബ്രെഡും ചായയും അല്ലെങ്കിൽ ചായക്കൊപ്പം ബിസ്കറ്റ് കഴിക്കുന്നവരാണോ നിങ്ങൾ; സൂക്ഷിക്കുക

Advertisement

രാവിലെ ചായയോ കാപ്പിയോ ഒരു കപ്പ് കുടിക്കുന്നവരാണ് പലരും. അതുപോലെ തന്നെ ബ്രെഡും ചായയും അല്ലെങ്കിൽ ചായക്കൊപ്പം ബിസ്കറ്റ് കഴിക്കുന്ന ശീലവും കൂടുതലാണ്. എന്നാൽ രാവിലെ ബ്രേക്ക് ഫാസ്റ്റായി ബ്രഡ് തിരഞ്ഞെടുക്കുന്നത് അത്ര നല്ലതല്ല. വൈറ്റ് ബ്രഡ് ആണ് കൂടുതൽ പേരും കഴിക്കുന്നത്. എന്നാൽ, റിഫൈൻഡ് കാർബോഹൈഡ്രേറ്റിനാൽ സമ്പന്നമായ വൈറ്റ് ബ്രഡ് പതിവാക്കുന്നത് ആരോഗ്യത്തിന് ഗുണകരമല്ല

രാവിലെ ബ്രേക്ക്ഫാസ്റ്റായി ബിസ്കറ്റ് കഴിക്കുന്ന ശീലവും അത്ര നല്ലതല്ല. ബ്രഡ് പോലെ തന്നെ റിഫൈൻഡ് കാർബിൻറെ സ്രോതസാണ് ബിസ്കറ്റ്. വെറുംവയറ്റിൽ ഇത് പതിവായി കഴിക്കുന്നത് ദഹനസംബന്ധമായ പ്രശ്നങ്ങൾക്ക് കാരണമാകാറുണ്ട്.

സോസേജ്, സലാമി, ബേക്കൺ തുടങ്ങിയ ഉയർന്ന ഭക്ഷണങ്ങളും ഉപ്പും കൊഴുപ്പുമെല്ലാം അടങ്ങിയ വെറുംവയറ്റിൽ ഇവ കഴിക്കുന്നത് പതിവാകുന്നത് ശാരീരിക പ്രശ്നങ്ങൾക്ക് കാരണമാകുന്നു. പാക്കറ്റിൽ വരുന്ന കോൺഫ്ലെക്സ് പോലുള്ള സാധനങ്ങൾ പരസ്യങ്ങൾ കണ്ടു രാവിലെ ബ്രേക്ക്ഫാസ്റ്റായി പലരും ഉപയോഗിക്കാറുണ്ട്. എന്നാൽ, ഈ ഉൽപ്പന്നങ്ങളിൽ അനാവശ്യമായ കൊഴുപ്പോ ഷുഗറോ അടങ്ങിയിരിക്കാൻ സാധ്യതയുള്ളതിനാൽ ഇവ പതിവാക്കുന്നതും അനാരോഗ്യത്തിന് കാരണമാകും.

പ്രഭാത ഭക്ഷണം ഒരിക്കലും ഒഴിവാക്കാൻ പാടില്ലാത്തതാണ്. രാവിലെ കഴിക്കുന്ന ഭക്ഷണം ശരീരത്തിന് ആവശ്യമായ ഊർജ്ജം കൂടി ആവശ്യമാണ്. മുട്ട, ഓട്ട്‌സ്, പനീർ, നേന്ത്രപ്പഴം, നട്ട്‌സ് എന്നിവ ബ്രേക്ക്ഫാസ്റ്റായി കഴിക്കാവുന്ന ആരോഗ്യകരമായ വിഭവങ്ങളാണ്.

Advertisement