2023 സെപ്തംബർ 28 വ്യാഴം
BREAKING NEWS
👉 ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് ആറാം സ്വർണ്ണം.പുരുഷൻന്മാരുടെ 10 മീറ്റർ എയർ പിസ്റ്റൾ ഇനത്തിലാണ് നേട്ടം
👉 ഏഷ്യൻ ഗെയിംസ് വുഷു വിൽ ഇന്ത്യയ്ക്ക് വെള്ളി
വനിതകളുടെ 60 കിലോഗ്രാം വിഭാഗത്തിൽ റോഷി ബീന ദേവിയ്ക്ക് വെള്ളി
👉 തൃശൂർ കയ്പ്പമംഗലത്ത് കാർ മരത്തിലിടിച്ച് രണ്ട് യുവാക്കൾ മരിച്ചു.
പളളിത്താഴം സ്വദേശികളായ അബ്ദുൾ ഹബീബ്, ഹാരീസ് എന്നിവരാണ് മരിച്ചത്. നാല് പേർക്ക് പരിക്ക്
👉 തൃശൂരിൽ ബൈക്ക് ഡിവൈഡറിൽ തട്ടി മറിഞ്ഞ് 27 കാരനായ കൃഷ്ണമോഹൻ മരിച്ചു
👉 പത്തനംതിട്ട കട്ടച്ചിറയിൽ കടുവയെ അവശനിലയിൽ റോഡരികിൽ കണ്ടെത്തി.ചെവിയുടെ താഴെ മുറിവ് .
👉 മണിപ്പൂരിൽ സംഘർഷത്തിന് അയവില്ല, പോലീസിന് നേരെ കല്ലറ്
👉 കെ റ്റി ഡി എഫ് സി അടച്ചു പൂട്ടലിൻ്റെ വക്കിൽ; സാമ്പത്തിക പ്രതിസന്ധി രൂക്ഷമെന്ന് റിപ്പോർട്ട്
👉കരുവന്നൂർ ബാങ്ക് തട്ടിപ്പ്
അറസ്റ്റിലായ പി ആർ അരവിന്ദാക്ഷൻ്റെയും, ജിൽസിൻ്റെയും ചോദ്യം ചെയ്യൽ തുടരുന്നു.
🌴 കേരളീയം 🌴
🙏വയനാട് പുല്‍പ്പള്ളി സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ സജീവന്‍ കൊല്ലപ്പള്ളിയെ എന്‍ഫോഴ്സ്മെന്റ് അറസ്റ്റു ചെയ്തു. വിജിലന്‍സ് അറസ്റ്റ് ചെയ്ത മുന്‍ കെപിസിസി സെക്രട്ടറി കെകെ എബ്രഹാമിന്റെ വിശ്വസ്തനാണ് സജീവന്‍ കൊല്ലപ്പള്ളി. വായ്പ തട്ടിപ്പിന് ഇടനിലക്കാരനായിരുന്ന സജീവന്‍ കള്ളപ്പണം വെളുപ്പിച്ചെന്ന കേസിലാണ് അറസ്റ്റിലായത്.
🙏ഡോക്ടര്‍ നിയമനത്തിന് കോഴ വാങ്ങിയെന്നു കുറ്റാരോപിതനായ മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗം അഖില്‍ മാത്യുവിന്റെ പരാതിയില്‍ പൊലീസ് കേസെടുത്തു. വഞ്ചനാക്കുറ്റം ചുമത്തിയാണ് കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തത്. ആരെയും പ്രതിചേര്‍ത്തിട്ടില്ല.
🙏കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പു കേസില്‍ അറസ്റ്റിലായ സിപിഎം നേതാവ് പി ആര്‍ അരവിന്ദാക്ഷന് അടുപ്പമുള്ള രാഷ്ട്രീയ നേതാക്കള്‍ക്കു തട്ടിപ്പില്‍ പങ്കുണ്ടോയെന്നു പരിശോധിക്കുന്നുണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയെ അറിയിച്ചു.
🙏കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പു കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പാര്‍ട്ടി നേതാക്കളെ വേട്ടയാടുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നേതാക്കള്‍ക്ക് ബിനാമികളുടെ ആവശ്യമില്ല. തെറ്റു ചെയ്തവര്‍ക്കെതിരെ നടപടിയുണ്ടാകും. സഹകരണ മേഖലയെ തകര്‍ക്കാന്‍ അനുവദിക്കില്ല.
🙏കൈക്കൂലി വിവാദത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ്. ഹരിദാസന്റെ പരാതി സെപ്റ്റംബര്‍ 13 ന് ലഭിച്ചതാണ്. പേഴ്സണല്‍ സ്റ്റാഫംഗം അഖില്‍ മാത്യുവിനോട് വിശദീകരണം തേടി. ആരോപണവുമായി അഖില്‍ മാത്യുവിന് ഒരു ബന്ധവുമില്ലെന്നു ബോധ്യപ്പെട്ടിട്ടുണ്ട്. പരാതി പൊലീസിനു കൈമാറി.
🙏ഡോക്ടര്‍ നിയമനത്തിന് മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗംതന്നെയാണു കൈക്കൂലി വാങ്ങിയതെന്ന് പരാതിക്കാരനായ ഹരിദാസന്‍. സ്പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി മൊഴിയെടുത്തതിനു പിറകേയാണ് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പരാതി വിവരം പുറത്തുവിട്ടത്.
🙏കേരളീയം, നവ കേരള സദസ് തുടങ്ങിയ പരിപാടികള്‍ പ്രതിപക്ഷം ബഹിഷ്‌കരിക്കുന്നതു ദൗര്‍ഭാഗ്യകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളീയം രാഷ്ട്രീയ പരിപാടിയല്ല. അത് സംസ്ഥാനത്തിന്റെ നേട്ടങ്ങള്‍ ലോകത്തിനു മുന്നില്‍ അവതരിപ്പിക്കുന്ന പരിപാടിയാണ്. അദ്ദേഹം പറഞ്ഞു.
🙏മാധ്യമങ്ങള്‍ക്ക് സിബിഐ കോടതിയില്‍ വിലക്കില്ലെന്ന് ജഡ്ജി. കരുവന്നൂര്‍ കേസ് പരിഗണിക്കുന്ന സിബിഐ കോടതി ജഡ്ജി ഷിബു തോമസാണ് ഇക്കാര്യം വ്യക്തമാക്കിയത്. തുറന്ന കോടതിയില്‍ ആര്‍ക്കും വരാമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം രാവിലെ കോടതി മുറിയിലേക്ക് മാധ്യമ പ്രവര്‍ത്തകരെ ജഡ്ജി തടഞ്ഞിരുന്നു.
🙏സിപിഐ സംസ്ഥാന കമ്മിറ്റിയില്‍ മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരെ വിമര്‍ശനം. സര്‍ക്കാരിന്റേയും മുഖ്യമന്ത്രിയുടേയും മുഖം വികൃതമാണെന്നും തിരുത്താതെ മുന്നോട്ടു പോകാനാവില്ലെന്നും നേതാക്കള്‍ അഭിപ്രായപ്പെട്ടു. കേരളീയവും മണ്ഡല സദസും കൊണ്ട് വൈകൃതങ്ങള്‍ മറയ്ക്കാനാവില്ല. രണ്ടാം പിണറായി സര്‍ക്കാര്‍ കാര്യമായൊന്നും ചെയ്തിട്ടില്ല. സിപിഐ മന്ത്രിമാര്‍ക്കെതിരേയും വിമര്‍ശനം ഉയര്‍ന്നു.
🙏വന്യജീവി വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തൃശൂര്‍ പുത്തൂരിലെ സുവോളജിക്കല്‍ പാര്‍ക്കില്‍ ഒക്ടോബര്‍ രണ്ടിന്. രാവിലെ 10 ന് റവന്യു വകുപ്പ് മന്ത്രി കെ.രാജന്റെ അധ്യക്ഷതയില്‍ ചേരുന്ന ചടങ്ങ് വനം – വന്യജീവി വകുപ്പു മന്ത്രി എ.കെ. ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. സുവോളജിക്കല്‍ പാര്‍ക്ക് സബ് സ്റ്റേഷന്‍ ഉദ്ഘാടനം വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍ കുട്ടിയും തൃശൂര്‍ മൃഗശാലയില്‍ നിന്നുള്ള മയിലുകളുടെ കൈമാറ്റം മൃഗസംരക്ഷണ വകുപ്പു മന്ത്രി ജെ. ചിഞ്ചുറാണിയും നിര്‍വഹിക്കും.
🙏കോഴിക്കോട് ജില്ലയിലെ എട്ടു കേന്ദ്രങ്ങളില്‍ നടത്തിയ പരിശോധനയില്‍ 799 കിലോ നിരോധിത പ്ലാസ്റ്റിക്ക് ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു. 8.25 ലക്ഷം രൂപ പിഴ ഈടാക്കി. കോഴിക്കോട് കോര്‍പ്പറേഷന്‍, പേരാമ്പ്ര, കൊയിലാണ്ടി, ഒളവണ്ണ, വടകര, രാമനാട്ടുകര, പെരുവയല്‍, കുന്നമംഗലം എന്നിവിടങ്ങളിലാണ് തദ്ദേശ സ്വയംഭരണ വകുപ്പിന്റെ പരിശോധന.
🙏പാലക്കാട് കരിങ്കരപുള്ളിയിലെ പാടത്ത് യുവാക്കളുടെ മൃതദേഹങ്ങള്‍ കുഴിച്ചിട്ടത് വയറിലെ കുടല്‍മാല നീക്കം ചെയ്തുകൊണ്ടാണെന്നു പോലീസ്. വൈദ്യുതാഘാതമേറ്റാണു മരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ഷിജിത്ത്, സതീഷ് എന്നീ യുവാക്കളാണ് പാടത്തു പന്നിക്കുവച്ച വൈദ്യുതി കെണിയില്‍ കുടുങ്ങി മരിച്ചത്. സ്ഥലമുടമ അനന്തനെ അറസ്റ്റു ചെയ്തിട്ടുണ്ട്.
🇳🇪 ദേശീയം 🇳🇪
🙏കാവേരി നദീജല തര്‍ക്കത്തില്‍ തമിഴ്‌നാട്ടില്‍ കര്‍ഷകര്‍ ചത്ത എലികളെ വായില്‍ കടിച്ചുപിടിച്ച് പ്രതിഷേധ സമരം നടത്തി. സര്‍ക്കാര്‍ നടപടികള്‍ക്കെതിരെ തിരുച്ചിറപ്പള്ളി മേഖലയിലെ കര്‍ഷകരാണ് വിചിത്രമായ സമരം നടത്തിയത്. സമരത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.
🙏കോടതി ജാമ്യം അനുവദിച്ചിട്ടും മൂന്നു വര്‍ഷംകൂടി ജയിലില്‍ കഴിയേണ്ടിവന്ന പ്രതിക്ക് ഗുജറാത്ത് സര്‍ക്കാര്‍ ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഗുജറാത്ത് ഹൈക്കോടതി ഉത്തരവിട്ടു. കോടതി അയച്ച ഉത്തരവ് ജയില്‍ അധികാരികള്‍ ഇമെയില്‍ തുറന്നു നടപടിയെടുക്കാത്തതിനാലാണ് മൂന്നു വര്‍ഷംകൂടി ജയിലില്‍ കിടക്കേണ്ടി വന്നത്.
🙏മണിപ്പുരിനെ പ്രശ്നബാധിത സംസ്ഥാനമായി മണിപ്പുര്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചു. മണിപ്പുരിലെ മെയ്തെയ് – കുകി വിഭാഗങ്ങള്‍ക്കിടയിലുള്ള സംഘര്‍ഷം പരിഹരിക്കാത്തതിനെത്തുടര്‍ന്നാണ് നടപടി. ഇന്നലെയും മണിപ്പുരിന്റെ തലസ്ഥാനമായ ഇംഫാലില്‍ വന്‍ സംഘര്‍ഷം ഉണ്ടായി.
🙏വെറുപ്പും വിദ്വേഷവും വളര്‍ത്തി ബിജെപി മണിപ്പൂരിനെ കലാപഭൂമിയാക്കിയെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന ഖര്‍ഗെ. കഴിവുകെട്ട മുഖ്യമന്ത്രിയെ പുറത്താക്കണം.
🙏ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഔദ്യോഗിക വസതിയുടെ നവീകരണ പ്രവര്‍ത്തനങ്ങളില്‍ ക്രമക്കേടുണ്ടെന്ന പരാതിയില്‍ സിബിഐ അന്വേഷണം തുടങ്ങി. ഡല്‍ഹി സര്‍ക്കാരിലെ ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് അന്വേഷണം.
🇦🇽 അന്തർദേശീയം 🇦🇺
🙏കനേഡിയന്‍ പൗരനും ഖാലിസ്ഥാന്‍ വിഘടനാവാദി നേതാവുമായ ഹര്‍ദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയത് പാക്കിസ്ഥാന്‍ ചാരസംഘമായ ഐഎസ്ഐ ആണെന്ന് ഇന്ത്യ. ഇന്ത്യയെ സമ്മര്‍ദത്തിലാക്കാനാണ് കൊലപാതകം നടത്തിയതെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിലെ വക്താക്കള്‍ പറഞ്ഞു. കാനഡയിലെ ഐഎസ്ഐയുടെ ദല്ലാളുമാരായ രഹത് റാവുവും താരിഖ് കിയാനിയുമാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നാണു റിപ്പോര്‍ട്ട്.
🙏ഖാലിസ്ഥാന്‍ വിഘടനാവാദി നേതാവ് ഹര്‍ദീപ് സിഗ് നിജ്ജാര്‍ കനേഡിയന്‍ ഇന്റലിജന്‍സുമായി നിരന്തരം ബന്ധം പുലര്‍ത്തിയിരുന്നെന്ന് നിജ്ജാറിന്റെ മകന്‍ ബല്‍രാജ് സിംഗ്. കൊല്ലപ്പെടുന്നതിന് ആറു ദിവസംമുമ്പും ഇന്റലിജന്‍സിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
🙏മുഖംമൂടി ധരിച്ചെത്തിയ നൂറോളം കൗമാരക്കാര്‍ ആപ്പിള്‍ സ്റ്റോര്‍ ഉള്‍പ്പെടെയുള്ള കടകള്‍ കൊള്ളയടിച്ചു. അമേരിക്കയിലെ ഫിലാഡല്‍ഫിയയിലാണ് സംഭവം. ഇരുപതോളം പേരെ അറസ്റ്റു ചെയ്തു. ഇവരില്‍ നിന്ന് രണ്ടു തോക്ക് കണ്ടെടുത്തു. കൊള്ളയടിച്ചതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാണ്.
🏸🥍 കായികം 🏑🏏
🙏ഓസ്ട്രേലിയക്കെതി
രായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ഇന്ത്യക്ക് 66 റണ്‍സിന്റെ തോല്‍വി. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 50 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 352 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 49.4 ഓവറില്‍ 286 റണ്‍സിന് പുറത്തായി.
🙏നാല് വിക്കറ്റുകള്‍ നേടി കളിയിലെ താരമായ ഗ്ലെന്‍ മാക്‌സ്വെല്ലാണ് പരമ്പര തൂത്തുവാരാം എന്ന ഇന്ത്യയുടെ മോഹം തടഞ്ഞത്. ഇന്ത്യയുടെ ശുഭ്മാന്‍ ഗില്ലാണ് പരമ്പരയിലെ താരം.