കുഴല്‍നാടന്‍, നിലപാട് മാറ്റി സി എൻ മോഹനൻ

Advertisement

കൊച്ചി.കുഴല്‍നാടന്‍റെ കമ്പനിക്ക് എതിരെ നിലപാട് മാറ്റി സി എൻ മോഹനൻ. മാത്യു കുഴൽ നാടന്റെ കമ്പനിക്ക് എതിരെ ഒന്നും പറഞ്ഞില്ലെന്നു മോഹനൻ വെളിവാക്കി. കെഎംഎന്‍പി യുടെ നോട്ടിസിനാണ് സി.പി.ഐ.എം എറണാകുളം ജില്ല സെക്രട്ടറിയുടെ മറുപടി. വാർത്ത സമ്മേളനത്തിൽ മോഹനൻ കെഎംഎന്‍പി ക്കെതിരെ നിരവധി ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. പറഞ്ഞത് മാത്യുവിന്റെ ഭൂമിയുടെ കാര്യം മാത്രം എന്ന് മറുപടിയിൽ വിശദീകരണം. കെഎംഎന്‍പി യെ അപകീർത്തിപെടുത്തിയിട്ടില്ല എന്നും മോഹനൻ പറയുന്നു. കള്ളപ്പണം വെളുപ്പിക്കാൻ മാത്യു നിയമ സ്ഥാപനത്തെ ഉപയോഗിച്ചു എന്നായിരുന്നു മുഖ്യമായ ആരോപണം.

Advertisement