ബാങ്കിലെ ജപ്തി നടപടികൾക്ക് നോട്ടിസ് ലഭിച്ചതിനെ തുടർന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച വയോധിക മരിച്ചു

Advertisement

ചാലക്കുടി. കാതിക്കുടത്ത് കാടുകുറ്റി സർവ്വീസ് സഹകരണ ബാങ്കിലെ 22 ലക്ഷം കുടിശിഖ യെ തുടർന്ന് വീടിൻ്റെ ജപ്തി നടപടികൾക്ക് മുന്നോടിയായി ലഭിച്ച ഡിമാൻ്റ് നോട്ടിസ് ലഭിച്ചത്തിനെ തുടർന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച വയോധിക മരിച്ചു. കാതിക്കുടം മച്ചിങ്ങൽ വീട്ടിൽ സുകുമാരൻ നായരുടെ ഭാര്യ തങ്കമണി (69)ആണ് കറുകുറ്റി അപ്പോള ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണപ്പെടുകയായിരുന്നു.ഇവർക്കൊപ്പം ആത്മത്യക്ക് ശ്രമിച്ച മകൾ ഭാഗ്യലക്ഷ്മി, ചെറുമകൻ. അതുൽ കൃഷ്ണ എന്നിവർ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.