വാടക മുടങ്ങിയതിന് അമ്മയെയും മകളെയും വീട്ടിൽ നിന്ന് പുറത്താക്കി,കുഴഞ്ഞുവീണ മകള്‍ ആശുപത്രിയില്‍

Advertisement

തിരുവനന്തപുരം. ബാലരാമപുരത്ത് വാടക മുടങ്ങിയതിന് അമ്മയെയും മകളെയും വീട്ടിൽ നിന്ന് പുറത്താക്കി. ചിറയിൻകീഴ് സ്വദേശിയായ ശ്രീകലയും 18 വയസ്സുളള മകളും ആണ് പെരുവഴിയിൽ ആയത്.

സാമ്പത്തിക ബുദ്ധിമുട്ട് കാരണം വാടക കൊടുക്കാൻ നിവൃത്തിയില്ലാതായതോടെ ആണ് ശ്രീകലയും 18 വയസ്സുകാരിയായ മകളും പെരുവഴിയിൽ ആയത്. ലോട്ടറി വില്പനയിലൂടെ ഉപജീവനം നടത്തുകയായിരുന്നു ശ്രീകല. അതിനിടെ അപകടത്തിൽപ്പെട്ട് ആരോഗ്യസ്ഥിതി മോശമായി. ലോട്ടറി കച്ചവടം തുടരാൻ സാധിക്കാത്ത അവസ്ഥ. അതോടെ വാടക മുടങ്ങി. അഡ്വാൻസ് നൽകിയ തുകയും വാടകയിനത്തിൽ പോയതോടെ വീടൊഴിയണമെന്ന് ഉടമ ആവശ്യപ്പെട്ടു.
ഇന്നലെ രാവിലെ എത്തി മാതാവിനെയും മകളെയും പുറത്താക്കി. ഇനി പോകാൻ ഇടമില്ലെന്ന് ശ്രീകല പറഞ്ഞു.

സുഹൃത്തിൻറെ വീട്ടിലേക്ക് താൽക്കാലികമായി മാറാനുള്ള ആലോചനയിലാണ് ഇരുവരും. എന്നാൽ നാളെ മുതൽ എവിടെ കയറി കിടക്കും എന്ന കടുത്ത ആശങ്കയിലാണ് അമ്മയും മകളും. അതിനിടെ ദേഹാസ്വാസ്ഥ്യം ഉണ്ടായ മകൾക്ക് നെയ്യാറ്റിൻകര ആശുപത്രിയിൽ എത്തിച് ചികിത്സ നൽകി.

. representational picture

Advertisement