ഡോ. വന്ദനാദാസിന്റെ കൊലപാതകം,പോലീസുകാര്‍ക്ക് ഗുരുതര വീഴ്ച

Advertisement

തിരുവനന്തപുരം.ഡോ. വന്ദനാദാസിന്റെ കൊലപാതകം,പോലീസുകാര്‍ക്ക് ഗുരുതര വീഴ്ചയെന്ന് കണ്ടെത്തല്‍. രണ്ട് എ.എസ്.ഐമാര്‍ക്ക് എതിരേ വകുപ്പുതല അന്വേഷണത്തിന് ഉത്തരവ്. തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി ആര്‍ നിശാന്തിനിയുടേതാണ് നടപടി. എ.എസ്.ഐമാരായ ബേബി മോഹന്‍, മണിലാല്‍ എന്നിവര്‍ക്ക് എതിരേയാണ് നടപടി. ആക്രമണത്തിനിടെ പോലീസുകാര്‍ സ്വയരക്ഷാര്‍ത്ഥം ഓടിപ്പോയെന്ന് ഡി.ഐ.ജിയുടെ കണ്ടെത്തല്‍. അക്രമാസക്തനായ പ്രതിയെ കീഴ്‌പ്പെടുത്താനോ വരുതിയിലാക്കാനോ നടപടി എടുത്തില്ല. ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കാന്‍ സ്വന്തം രക്ഷ നോക്കരുതെന്ന ചട്ടം ലംഘിച്ചു.ഓടിപ്പോയത് പോലീസിന്റെ സത്‌പേരിന് കളങ്കമായെന്നും വിമര്‍ശനമുണ്ട്.

പൊലീസ് അന്വേഷണം ശരിയായിരുന്നില്ലെന്ന വന്ദനയുടെ പിതാവിന്‍റെ ആരോപണം ശരിവയ്ക്കുന്നതാണിത്. ഈ കേസ് ഹൈക്കോടതിയിലാണ്..

Advertisement