വാർത്താനോട്ടം

Advertisement

2023 സെപ്തംബർ 28 വെള്ളി

BREAKING NEWS

👉 ഏഷ്യൻ ഗെയിംസ്: ഇന്ത്യയ്ക്ക് ഏഴാം സ്വർണ്ണം; പുരുഷ ടിം 50 മീറ്റർ ഷൂട്ടിംഗിൽ ഇന്ത്യയ്ക്ക് വേണ്ടി സ്വർണ്ണം നേടി.

👉 സി പി എം സംസ്ഥാന സമിതി അംഗം എം കെ കണ്ണൻ തൃശൂർ രാമനിലയത്തിൽ വച്ച് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. കരുവന്നൂർ ബാങ്ക് തിരിമറി കേസിൽ ഇ ഡിക്ക് മുമ്പിൽ ഹാജരാകാൻ പോകുന്നതിന് മുമ്പായിരുന്നു കൂടി കാഴ്ച.

👉 മുൻ വടകര എംഎൽഎയും, എൽജെഡി സംസ്ഥാന വൈസ് പ്രസിഡൻ്റുമായ എം കെ പ്രേം നാഥ് (74) കോഴിക്കോട്ട് അന്തരിച്ചു.

👉 പാലക്കാട് ,മലപ്പുറം ,
തൃശൂർ ജില്ലകളുടെ മേഖലാ അവലോകന യോഗം ഇന്ന് തൃശൂരിൽ. മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കും.

👉 സംസ്ഥാനത്ത് ഇന്ന് പി ജി ഡോക്ടർന്മാരുടെ സൂചനാ സമരം, നാളെ രാവിലെ 8 മണി വരെയാണ് സമരം.

👉 ആലപ്പുഴയിലും കുട്ടനാട്ടിലും കനത്ത മഴ, വയനാട് ഒഴികെ മറ്റെല്ലാ ജില്ലകളിലും മഴ തുടരുന്നു.

👉 യു പിയിലെ സംഭാലിൽ അഞ്ചാം ക്ലാസ്കാരനെ സഹപാഠിയെക്കൊണ്ട് അടിപ്പിച്ച അധ്യാപിക അറസ്റ്റിൽ

🌴 കേരളീയം 🌴

🙏സംസ്ഥാനത്ത് കനത്ത മഴ തുടരും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകള്‍ ഒഴികെയുള്ള ജില്ലകളിലെല്ലാം മഞ്ഞ അലര്‍ട്ട്.

🙏കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പു കേസില്‍ ഉന്നത നേതാക്കള്‍ക്കും ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കും പങ്കുണ്ടെന്ന് എന്‍ഫോഴ്സ്മെന്റിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്. ആരുടേയും പേരു വെളിപെടുത്തിയിട്ടില്ല. ഇതേസമയം, അറസ്റ്റിലായ സിപിഎം നേതാവ് പി ആര്‍ അരവിന്ദാക്ഷന്റെ 90 വയസുള്ള അമ്മക്കു പെരിങ്ങണ്ടൂര്‍ സഹകരണ ബാങ്കിലുള്ള വ്യാജ അക്കൗണ്ടില്‍ 63 ലക്ഷം രൂപയുണ്ടെന്ന് ഇഡി ആരോപിച്ചു.

🙏ഡോക്ടറായി നിമയിക്കാന്‍ കോഴ നല്‍കിയെന്ന വിവാദത്തില്‍ കുറ്റാരോപിതനായ അഖില്‍ സജീവും പരാതിക്കാരനായ ഹരിദാസും തമ്മിലുള്ള ഫോണ്‍ സംഭാഷണം പുറത്ത്. നിയമനത്തിന് സാവകാശം വേണമെന്നും പൊലീസില്‍ പരാതി നല്‍കരുതെന്നും അഖില്‍ സജീവ് സംഭാഷണത്തില്‍ പറയുന്നു. ഹരിദാസിനെ പരിചയമില്ലെന്ന് അഖില്‍ സജീവ് പറഞ്ഞതിന് പിന്നാലെയാണ് ഹരിദാസന്‍ സംഭാഷണത്തിന്റെ വിശദാംശങ്ങള്‍ പുറത്തുവിട്ടത്.

🙏വാളയാര്‍ പെണ്‍കുട്ടികളുടെ കേസില്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ സ്ഥാനത്തുനിന്ന് അഡ്വ. കെ പി സതീശനെ നീക്കണമെന്ന് കുട്ടികളുടെ അമ്മ. ഇക്കാര്യം ആവശ്യപ്പെട്ട് പെണ്‍കുട്ടികളുടെ അമ്മ സിബിഐ ഡയറക്ടര്‍ക്ക് കത്തു നല്‍കി. പ്രതികളുടെ നുണ പരിശോധന താന്‍ കോടതിയില്‍ എതിര്‍ത്തെന്ന പ്രചാരണം സത്യമല്ല.

🙏കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയില്‍നിന്ന് പിന്മാറാനുള്ള തീരുമാനം സ്വകാര്യ ആശുപത്രികള്‍ പിന്‍വലിച്ചു. സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സിയുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമായത്. ആശുപത്രികള്‍ക്കു നല്‍കാനുള്ള മുന്നൂറു കോടി രൂപ രണ്ടു മാസത്തിനകം നല്‍കാമെന്ന ഉറപ്പിന്മേലാണ് പുതിയ തീരുമാനമെന്ന് കേരള പ്രൈവറ്റ് ഹോസ്പിറ്റല്‍ അസോസിയേഷന്‍ വ്യക്തമാക്കി.

🙏വയനാട് തലപ്പുഴക്കടുത്ത കമ്പമലയില്‍ വനംവികസന സമിതി ഓഫീസിനു നേരെ മാവോയിസ്റ്റ് ആക്രമണം. ഓഫീസിന്റെ ജനല്‍ച്ചില്ലുകളും കമ്പ്യൂട്ടറും മാവോയിസ്റ്റു സംഘം തകര്‍ത്തു. യൂണിഫോം ധരിച്ച തോക്കുധാരികളായ സംഘമാണ് ഉച്ചക്കു തേയില എസ്റ്റേറ്റിലെത്തിയത്.

🙏സഹകരണ ബാങ്കില്‍ നിന്ന് ജപ്തി നോട്ടീസ് ലഭിച്ചതിനു പിറകേ ഉറക്കഗുളിക കഴിച്ച് അവശ നിലയിലായ എഴുപതുകാരി മരിച്ചു. കൊരട്ടി കാതിക്കുടത്ത് കൂട്ട ആത്മഹത്യയ്ക്കു ശ്രമിച്ച മൂന്നു കുടുംബാംഗങ്ങളില്‍ ഒരാളായ തങ്കമണി (70) ആണ് മരിച്ചത്. ഇവര്‍ക്കൊപ്പം വിഷം കഴിച്ച മകള്‍ ഭാഗ്യലക്ഷ്മി (38), മകന്‍ അതുല്‍ കൃഷ്ണ (10) എന്നിവരുടെ ആരോഗ്യനില മെച്ചപ്പെട്ടു. 22 ലക്ഷം രൂപയാണു ബാധ്യതയുള്ളത്.

🙏സത്യജിത്ത് റായ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് അധ്യക്ഷസ്ഥാനം ഏറ്റെടുക്കുമെന്ന് നടനും മുന്‍ എംപിയുമായി സുരേഷ് ഗോപി. സജീവ രാഷ്ട്രീയം തുടരുകയും ചെയ്യും. കേന്ദ്രമന്ത്രി അനുരാഗ് താക്കൂറുമായി സംസാരിച്ചെന്നും പദവിയുമായി ബന്ധപ്പെട്ട സംശയങ്ങള്‍ മാറിയെന്നും സുരേഷ് ഗോപി അറിയിച്ചു.

🙏മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്റേയും മുഖം വികൃതമാണെന്ന സിപിഐ സംസ്ഥാന കൗണ്‍സിലിന്റെ അഭിപ്രായം മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരേ ഒരു ഘടക കക്ഷിക്കു നല്കാവുന്ന ഏറ്റവും ഗുരുതരമായ കുറ്റപത്രമാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി.

🇳🇪 ദേശീയം 🇳🇪

🙏കര്‍ണാടകത്തില്‍ ഇന്നും ബന്ത്. തമിഴ്നാടിനു കാവേരി വെള്ളം വിട്ടകൊടുക്കണമെന്ന ഉത്തരവിനെതിരേ കന്നട അനുകൂല സംഘടനകളാണ് ബന്തിന് ആഹ്വാനം ചെയ്തത്. ബെംഗളൂരുവില്‍ ബന്ത് അനുവദിക്കില്ലെന്നും നഗരത്തില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തുമെന്നും ബെംഗളൂരു സിറ്റി പൊലീസ് കമീഷണര്‍ അറിയിച്ചു.

🙏ബാങ്കിങ് മേഖലയില്‍ ആവശ്യത്തിന് ജീവനക്കാരെ നിയമിക്കാത്തതില്‍ പ്രതിഷേധിച്ച് ബാങ്ക് ജീവനക്കാര്‍ പണിമുടക്കിലേക്ക്. ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍ ഡിസംബര്‍ നാലു മുതല്‍ ജനുവരി 20 വരെ ബാങ്ക് അടിസ്ഥാനത്തിലും സംസ്ഥാനതലത്തിലും അഖിലേന്ത്യാതലത്തിലും പണിമുടക്കുകള്‍ നടത്താന്‍ ആഹ്വനം ചെയ്തിട്ടുണ്ട്.

🙏ഉത്തര്‍പ്രദേശിലെ സംഭാല്‍ ജില്ലയിലെ ദുഗവാര്‍ ഗ്രാമത്തില്‍ ഹിന്ദു വിദ്യാര്‍ത്ഥിയെ മുസ്ലീം വിദ്യാര്‍ത്ഥിയെക്കൊണ്ടു തല്ലിച്ച അധ്യാപികയെ അറസ്റ്റു ചെയ്തു. വിദ്യാര്‍ത്ഥിയുടെ അച്ഛന്‍ നല്‍കിയ പരാതിയിലാണ് അധ്യാപിക ഷൈസ്തയെ അറസ്റ്റു ചെയ്തത്.

🇦🇺 അന്തർദേശീയം 🇦🇽

🙏ഹര്‍ദീപ് സിംഗ് നിജ്ജറിന്റെ കൊലപാതകത്തില്‍ കാനഡ നടത്തുന്ന അന്വേഷണത്തോട് ഇന്ത്യ സഹകരിക്കണമെന്ന് അമേരിക്ക. വിദേശ കാര്യമന്ത്രി എസ് ജയശങ്കറും യുഎസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കനും തമ്മില്‍ കൂടിക്കാഴ്ച നടക്കാനിരിക്കേയാണ് അമേരിക്ക ഇങ്ങനെ പ്രതികരിച്ചത്.

🙏നാസി വിമുക്ത ഭടനെ കനേഡിയന്‍ പാര്‍ലമെന്റില്‍ ആദരിച്ച സംഭവത്തില്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ മാപ്പു പറഞ്ഞു. വംശഹത്യയുടെ ഓര്‍മകള്‍ പേറുന്നവരെ ഈ സംഭവം നോവിച്ചെന്ന് ട്രൂഡോ പാര്‍ലമെന്റില്‍ പറഞ്ഞു.

🙏ഹാരി പോട്ടര്‍ സീരിസിലെ താരവും ഹോളിവുഡ് നടനുമായ മൈക്കല്‍ ഗാംബോണ്‍ ലണ്ടനില്‍ അന്തരിച്ചു. 82 വയസായിരുന്നു.

🥍🏑 കായികം 🏏🏸

🙏ഏഷ്യന്‍ ഗെയിംസ് ഹോക്കിയില്‍ നിലവിലെ ചാമ്പ്യന്‍മാരായ ജപ്പാനെ രണ്ടിനെതിരെ നാലു ഗോളുകള്‍ക്ക് തകര്‍ത്ത് സെമി സാധ്യത സജീവമാക്കി ഇന്ത്യ. പൂള്‍ എയില്‍ തുടര്‍ച്ചയായ മൂന്നാം ജയത്തോടെയാണ് ഇന്ത്യ ഒന്നാമതെത്തിയത്. അതേസമയം കരുത്തരായ സൗദി അറേബ്യയോട് എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോറ്റ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ഏഷ്യന്‍ ഗെയിംസില്‍ നിന്ന് പുറത്തായി.

🙏പരിക്കേറ്റ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേല്‍ ലോകകപ്പ് ടീമില്‍ നിന്ന് പുറത്ത്. പകരം ആര്‍. അശ്വിനെ ലോകകപ്പ് സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തി. ഏഷ്യാ കപ്പിനിടെ ഇടത് തുടയിലെ പേശികള്‍ക്ക് പരിക്കേറ്റതാണ് അക്ഷറിന് തിരിച്ചടിയായത്. നാളെ ഗുവാഹട്ടിയില്‍ ഇംഗ്ലണ്ടിനെതിരേയാണ് ഇന്ത്യയുടെ ആദ്യ സന്നാഹ മത്സരം.