ഇടനെഞ്ചില്‍ ഹൃദയമില്ലാതെ ഒരു മനുഷ്യന്‍

Advertisement

ബി കെ വിനോദ്,തെക്കുംഭാഗം

കൊല്ലം . ഇടനെഞ്ചില്‍ ഹൃദയമില്ലാത്ത മനുഷ്യനെപ്പറ്റിയുള്ള വിശേഷമറിയാമോ, ലോക ഹൃദയദിനത്തിലെങ്കിലും അതറിയണം.
വിചിത്രവും വിസമയകരവുമായ തരത്തിൽ ഹൃദയമുൾപ്പെടെയുള്ള ശരീരാവയവങ്ങളുടെ സ്ഥാനം തെറ്റി സ്ഥിതി ചെയ്യുന്ന ,ന്ന പൂർണ്ണ ആരോഗ്യവാനായ ഒരു മനുഷ്യനുണ്ട് ചവറ തെക്കുംഭാഗത്ത്.

തെക്കുംഭാഗം ശ്രുതിലയത്തിൽ ജേക്കബ് തോമസ് ഫെർണാണ്ടസ് എന്ന ഈ മനുഷ്യന്റെ ഹൃദയം ഉൾപ്പെടെ
യുള്ള മിക്കവാറും എല്ലാ അവയങ്ങളും സാധാരണ മനുഷ്യനിൽ കാണപ്പെടുന്ന ഭാഗത്തല്ല കാണുന്നത്. ഇടതു ഭാഗത്ത് കാണുന്നഹൃദയം വലത് ഭാഗത്തും , വലത് ഭാഗത്ത് കാണേണ്ട കരൾ ഇടതു ഭാഗത്തും ഇടതു ഭാഗത്ത് കാണേണ്ട spleen (പ്ളീഹ) വലതു ഭാഗത്തുമാണ് ജേക്കബിൽ കാണുന്നത്.

എന്നാണ് ഈ ഹൃദയമില്ലായ്മ കണ്ടെത്തിയത് എന്നറിയുന്നത് അതിലും രസകരം ,ഇരുപത്തിയാറാമത്തെ വയസിൽ ഒരു പനി വന്നതിനെ തുടർന്ന് പ്രാക്കുളത്ത് തമിഴ്നാട് സ്വദേശിയായ ഒരു ഡോക്ടറുടെ ക്ലിനിക്കിൽ ചികിൽസയ്ക്കായി ചെന്നപ്പോൾ ഡോക്ടർ സ്റ്റെതസ്കോപ്പ് ഇടതു ഭാഗത്ത് വെച്ച് പരിശോധിച്ചപ്പോൾ ഹൃദയത്തിന്റെ മിടിപ്പ് കേൾക്കാൻ കഴിയാത്തതിനെ തുടർന്ന് സംശയം തോന്നിയ ഡോക്ടർ എക്സ്റേ എടുക്കാൻ ആവശ്യപ്പെട്ടതിനെ തുടർന്ന് എക്സ്റേ എടുത്ത് ഡോക്ടറെ കാണിച്ചപ്പോഴാണ് തന്റെ ഹൃദയത്തിന്റെ സ്ഥാനം അറിഞ്ഞ് ജേക്കബ് അൽഭുതപ്പെട്ടത്.ഹൃദയം സ്ഥാനം മാറിയതുകൊണ്ട് ഒരു ഹൃദയമില്ലാത്ത പ്രവൃത്തിയും ജേക്കബ്തോമസ് കാണിച്ചിട്ടില്ലെന്ന് നാട്ടുകാര്‍ പറയും .

അപ്പന്റിസൈറ്റിസിന്റെ സർജറി സാധാരണ വലതു ഭാഗത്താണ് ചെയ്യുന്നത് ഇദ്ദേഹത്തിന് അത് ഇടതു ഭാഗത്താണ് ചെയ്തിരിക്കുന്നത്. ലക്ഷങ്ങളിൽ ഒരാൾക്ക് മാത്രമാണ് ഇതു പോലെ ആന്തരികാവയവങ്ങൾ സ്ഥാനം മാറി കിടക്കുന്ന ശരീര ശാസ്ത്ര പ്രതിഭാസം കാണുന്നത്. “Dextrocardio ” എന്നാണത്രേ ഈ വിചിത്ര വിസ്മയ മനുഷ്യ ശരീര ശാസ്ത്ര പ്രതിഭാസത്തെ അറിയപ്പെടുന്നത് .ഗുജറാത്തിൽ ഏറെ കാലം ബിസിനസ് നടത്തിയിരുന്ന ജേക്കബ് ഇപ്പോൾ നാട്ടിൽ പൂർണ്ണ ആരോഗ്യവാനായി സന്തോഷകരമായ ജീവിതം നയിക്കുന്നു.
ഭാര്യ – മിനി ജേക്കബ്
മക്കൾ. തോംസൺ ജേക്കബ്,ശ്രുതി ജേക്കബ്

62ലും പൂർണ്ണ ആരോഗ്യവാനായ ജേക്കബ് വൈദ്യശാസ്ത്രത്തിന് വിസ്മയമായി തുടരുന്നു.