‘കൂട്ടുകാരനു കളർ പെൻസിൽ നൽകണം, ഞാൻ പോകുന്നു’: കാണാതായ വിദ്യാർഥിയെ കണ്ടെത്തി

Advertisement

തിരുവനന്തപുരം: കത്തെഴുതി വച്ചശേഷം വീട് വിട്ടിറങ്ങിയ വിദ്യാർഥിയെ കണ്ടെത്തിയെന്ന് പൊലീസ്. കാട്ടാക്കട ആനകോട് അനിശ്രീയിൽ (കൊട്ടാരം വീട്ടിൽ) അനിൽകുമാറിന്റെ മകൻ ഗോവിന്ദനെയാണ് (13) കണ്ടെത്തിയത്.

എട്ട് ‌എ ക്ലാസിലെ സുഹൃത്തിനു കളർ പെൻസിലുകൾ നൽകണമെന്നും ഞാൻ പോകുന്നു എന്നും കത്തെഴുതി വച്ചാണ് കുട്ടി പോയിരുന്നത്. പുലർച്ചെയാണ് കുട്ടിയെ കാണാതായത്. പട്ടകുളം പ്രദേശത്തെ സിസിടിവിയിൽ കുട്ടി കുടയും ചൂടി നടന്നു പോകുന്നത് ദൃശ്യങ്ങളിലുണ്ടായിരുന്നു. കള്ളിക്കാട്ടെ സ്വകാര്യ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയാണ്.