ഇംഫാല്‍. മണിപ്പുർ സർക്കാരിനെ വിമർശിച്ച് ബിജെപി. കലാപം തുടരുന്നതിൽ സ്വന്തം സർക്കാരിനെ വിമർശിച്ച് മണിപ്പുർ ബിജെപി കത്തയച്ചു. അതൃപ്തി വ്യക്തമാക്കി ബിജെപി ദേശീയ അധ്യക്ഷന്‍ ആണ് സംസ്ഥാന നേതാക്കൾ കത്തയച്ചത്.സാഹചര്യം കൈകാര്യം ചെയ്യുന്നതിൽ സംസ്ഥാന സർക്കാർ പരാജയപെട്ടുവെന്നും ജനരോഷവും പ്രതിഷേധവും പ്രവഹിക്കുന്നുവെന്നും നേതാക്കൾ പറഞ്ഞു. പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തണമെന്ന് അഭ്യർഥന. അഭയാർഥികൾക്ക് പുനരധിവാസം ഉടൻ ഉറപ്പാക്കണം
ദേശീയപാതയിലെ ഉപരോധങ്ങൾ അവസാനിപ്പിക്കണം. പ്രശ്നക്കാരെ അറസ്റ്റുചെയ്യണം. ജനങ്ങളുടെ ദൈന്യംദിന ജീവിതത്തിലെ പ്രതിസന്ധികൾ കാര്യങ്ങൾ വഷളാക്കുന്നു. ബിജെപി മണിപ്പുർ അധ്യക്ഷ എ. ശാരദാ ദേവിയും എട്ട് സംസ്ഥാന ഭാരവാഹികളും ഒപ്പുവച്ച കത്താണ് നൽകിയത്. ഇരകൾക്ക് നഷ്ടപരിഹാരം നൽകണമെന്നും കത്തിൽ പറയുന്നു