കരുവന്നൂരിലെ ഇ ഡി അന്വേഷണം സഹകരണ മേഖലയെ തളർത്തുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി

Advertisement

മലപ്പുറം:
കരുവന്നൂർ ബാങ്കുമായി ബന്ധപ്പെട്ട ഇഡി അന്വേഷണം സഹകരണ മേഖലയെ തളർത്തുമെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. സിപിഎമ്മിന്റെയോ കോൺഗ്രസിന്റേതോ ലീഗിന്റെയോ സൊസൈറ്റി ആയാലും ഗ്യാരണ്ടി വേണമെന്നും അദ്ദേഹം പറഞ്ഞു. സാധാരണക്കാരന് പണം നഷ്ടപ്പെടാൻ പാടില്ല. കരുവന്നൂരിലെ അഴിമതിയെ ന്യായീകരിക്കാൻ കഴിയില്ല.
അതേസമയം സഹകരണമേഖല സംരക്ഷിക്കപ്പെടുകയും വേണമെന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. സഹകരണ മേഖല എന്ന് പറയുന്നത് എല്ലാവർക്കും ഉള്ളതാണ്. കേന്ദ്ര ഏജൻസികൾ വ്യാപകമായി അന്വേഷണം നടത്തുമ്പോൾ അത് സഹകരണ മേഖലയെ തളർത്തുന്ന നടപടിയായി മാറും എന്ന് അഭിപ്രായമുണ്ട്. ഇത് യുഡിഎഫ് ചർച്ച ചെയ്യുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Advertisement