സാധനം എന്ന വാക്ക് പിൻവലിക്കുന്നു; വീണ ജോർജിനെതിരായ പരാമർശം തിരുത്തി കെഎം ഷാജി

Advertisement

ദമാം:
ആരോഗ്യമന്ത്രി വീണ ജോർജിനെതിരായ പരാമർശത്തിൽ തിരുത്തുമായി മുസ്ലിം ലീഗ് നേതാവ് കെഎം ഷാജി. സാധനം എന്ന പ്രയോഗം പിൻവലിക്കുന്നു. എന്നാൽ ആരോഗ്യമന്ത്രിക്ക് അന്തവും കുന്തവും ഇല്ല എന്നത് താൻ പറഞ്ഞു കൊണ്ടേയിരിക്കുമെന്നും കെഎം ഷാജി പറഞ്ഞു. ദമാമിൽ സംഘടിപ്പിച്ച കെഎംസിസി കണ്ണൂർ ജില്ലാ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഷാജി

ആരോഗ്യമന്ത്രിക്ക് വകുപ്പിനെ കുറിച്ച് അന്തവും കുന്തവുമില്ല. വാക്കിൽ തൂങ്ങി കളിക്കൽ ഫാസിസ്റ്റ് തന്ത്രമാണ്. സ്ത്രീ എന്ന നിലക്കല്ല, മനുഷ്യന് വിഷമം ഉണ്ടാകുന്ന പരാമർശം പറയാൻ താൻ ആഗ്രഹിക്കുന്നില്ല. മന്ത്രി ആ ഘട്ടത്തിൽ വിഷമം അറിയിച്ചിരുന്നില്ല. അതുകൊണ്ട് അന്ന് തിരുത്തിയില്ല. ഇപ്പോൾ ആ വാക്ക് തിരുത്തുന്നുവെന്നും കെഎം ഷാജി പറഞ്ഞു.

Advertisement