ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ലീഗിന് അധിക സീറ്റിന് അർഹതയുണ്ടെന്ന് പി കെ കുഞ്ഞാലിക്കുട്ടി

Advertisement

മലപ്പുറം:
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ലീഗിന് അധിക സീറ്റിന് അർഹതയുണ്ടെന്ന് പി കെ കുഞ്ഞാലിക്കുട്ടി. സീറ്റ് സംബന്ധിച്ച ചർച്ചകളിലേക്ക് കടന്നിട്ടില്ല. പാർട്ടി കമ്മിറ്റികൾ ചേർന്ന ശേഷം ലീഗ് നിലപാട് വ്യക്തമാക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. നിലവിൽ മലപ്പുറത്ത് നിന്ന് അബ്ദുസമദ് സമദാനിയും പൊന്നാനിയിൽ നിന്ന് ഇ ടി മുഹമ്മദ് ബഷീറുമാണ് ലീഗിന്റെ എംപിമാർ.

സഹകരണ മേഖലയിലെ അഴിമതിയെ ന്യായീകരിക്കാനാകില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. എന്നാൽ നിലവിലെ വിവാദങ്ങൾ സഹകരണ മേഖലയെ മൊത്തത്തിൽ ബാധിക്കരുത്. കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ ലഭിക്കാൻ സർക്കാർ ഇടപെടൽ വേണമെന്നും പി കെ കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.