ആരോഗ്യമന്ത്രിയുടെ ഓഫീസിലെ നിയമനക്കോഴ: സിസിടിവി ദൃശ്യങ്ങളില്‍ ട്വിസ്റ്റ്

Advertisement

ആരോഗ്യമന്ത്രിയുടെ ഓഫീസിലെ നിയമനക്കോഴ ആരോപണവുമായി ബന്ധപ്പെട്ട് പരിശോധിച്ച സിസിടിവി ദൃശ്യങ്ങളില്‍ പുറത്ത്. ദൃശ്യങ്ങളില്‍ പണം കൈമാറുന്നതില്ല. പൊതുഭരണ വകുപ്പിലെത്തിയാണ് പോലീസ് ദൃശ്യങ്ങള്‍ ശേഖരിച്ചത്.
പരാതിക്കാരനായ ഹരിദാസും സുഹൃത്ത് ബാസിതും മാത്രമാണ് ദൃശ്യങ്ങളിലുള്ളത്. ആരോപണ വിധേയനായ സ്റ്റാഫ് അഖില്‍ മാത്യു ദൃശ്യങ്ങളില്‍ ഇല്ല. സെക്രട്ടേറിയറ്റിനു മുന്നിലെ സിസിടിവി ദൃശ്യങ്ങളാണ് പരിശോധിച്ചത്.
സെക്രട്ടേറിയറ്റിലെ അനക്സ് 2ല്‍ എത്തിയാണ് പോലീസ് സംഘം ദൃശ്യങ്ങള്‍ പരിശോധിച്ചത്. പരാതിയില്‍ പറയുന്ന സമയങ്ങളിലൊന്നും യാതൊരു തരത്തിലുള്ള പണം നല്‍കുന്ന ദൃശ്യങ്ങളും കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. ഹരിദാസും ബാസിദും ഒരുമണിക്കൂര്‍ നേരം ഇവിടെ ചിലവഴിച്ചിരുന്നു. പരാതിയുമായി ബന്ധപ്പെട്ട് മൂന്നാമതൊരാള്‍ ദൃശ്യങ്ങളിലേക്ക് എത്തുന്നില്ല. പരാതിയില്‍ ഉന്നയിക്കുന്നതു പോലെ പണം കൈമാറുന്ന ദൃശ്യങ്ങളും ഇല്ല. മൊഴിയുടെ വിശ്വാസ്യത പരിശോധിച്ച ശേഷമായിരിക്കും അന്വേഷണവുമായി മുന്നോട്ടു പോകുന്നതെന്നും പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.
സെക്രട്ടേറിയറ്റ് പരിസരത്തു വച്ച് 500 രൂപയുടെ നോട്ടുകള്‍ ഒരു പ്ലാസ്റ്റിക് കവറിലാക്കി ഒരുലക്ഷം രൂപ മന്ത്രിയുടെ സ്റ്റാഫായ അഖില്‍ മാത്യുവിന് കൈമാറി എന്നായിരുന്നു ഹരിദാസിന്റെ പരാതി.

Advertisement