മൂന്നാറിൽ ദൗത്യസംഘം എന്ന് കേൾക്കുമ്പോൾ കരിമ്പൂച്ചകളും ജെസിബിയുമാണെന്ന് കരുതേണ്ട: മന്ത്രി കെ രാജൻ

Advertisement

മൂന്നാറിൽ ദൗത്യസംഘം എന്ന് കേൾക്കുമ്പോൾ ജെസിബിയും കരിമ്പൂച്ചകളുമാണെന്ന് കരുതേണ്ടെന്ന് റവന്യു മന്ത്രി കെ രാജൻ. കോടതി നിർദേശപ്രകാരമുള്ള ഇടപെടലാണ് നടത്തുന്നതെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. മുട്ടിൽ മരംമുറിക്കേസിൽ കർഷകർക്കെതിരെ നോട്ടീസ് അയച്ച സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു മന്ത്രി

ഭൂമി സംരക്ഷണ നിയമപ്രകാരം തഹസിൽദാർ എടുത്ത നടപടിയാണ്. കേസിൽ കർഷകർക്കെതിരെ പിഴ ഈടാക്കി നോട്ടീസ് അയച്ചതിൽ ഏറെ പരാതികൾ ലഭിച്ചിട്ടുണ്ട്. അതിനാൽ പുനഃപരിശോധന നടത്താൻ കലക്ടർക്ക് നിർദേശം നൽകി. അവിടെയും തീരാതെ വന്നാൽ സർക്കാർ നേരിട്ട് ഇടപെടുമെന്നും മന്ത്രി പറഞ്ഞു

കർഷകർ കബളിക്കപ്പെട്ടതാണെന്ന് കണ്ടെത്തിയതാണ്. അവരെ പീഡിപ്പിക്കുന്ന ഒരു നടപടിയും സ്വീകരിക്കില്ലെന്നും കെ രാജൻ കൂട്ടിച്ചേർത്തു.

Advertisement