കൊച്ചി . ഗൂഗിൾ മാപ്പ് നോക്കി ഓടിച്ചു വന്നകാർ നിയന്ത്രണം തെറ്റി പുഴയിലേക്ക് മറിഞ്ഞ് രണ്ട് യുവ ഡോക്ടര്‍മാര്‍ മരിച്ചു
ഗോതുരുത്ത് കടൽവാതുരുത്ത് ഹോളിക്രോസ് പള്ളിക്ക് സമീപം പിഡബ്ലിയു ഡി റോഡ് അവസാനിക്കുന്ന പുഴയിലേക്കാണ് കാർ നിയന്ത്രണം തെറ്റി വീണത്
കൊടുങ്ങല്ലൂർ ക്രാഫ്റ്റ് ഹോസ്പിറ്റലിലെ അദ്വൈത് , അജ്മൽ എന്നീ ഡോക്ടര്‍മാരാണ് മുങ്ങി മരിച്ചത്.
ഇന്നലെ രാത്രി 12 മണിക്കാണ് 4 ഡോക്ടർമാരും ഒരു മെയിൽ നഴ്സും മെഡിക്കൽ വിദ്യാർത്ഥിനിയും അടങ്ങുന്ന യാത്രാ സംഘം അപകടത്തിൽപ്പെട്ടത്.
ഇതിൽ മൂന്ന് പേരെ സമീപത്ത് താമസിച്ചിരുന്ന തൊഴിലാളികളും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി.
നേര് രേഖയില്‍ വൃത്തിയായി ടാര്‍ ചെയ്തറോഡ് പുഴയില്‍ അവസാനിക്കുകയാണ്. റോഡില്‍ കെട്ടിനിന്ന വെള്ളമെന്നു കരുതി പുഴയിലേക്ക് ഓടിച്ചതായാണ് അനുമാനം.
കനത്ത മഴയെ തുടർന്ന് പുഴയിൽ നീരൊഴുക്ക് ശക്തമായതിനാൽ പുഴയിൽ മുങ്ങി താഴ്ന്ന കാർ കണ്ടെത്താൻ പ്രയാസമായി
അപകടം നടന്ന് ഒന്നര മണിക്കൂറിന് ശേഷം ഫയർ ഫോഴ്സും,നാട്ടുക്കാരും ചേർന്ന് കാര്‍ കണ്ടെത്തി
കാർ കരയിൽ കയറ്റി വെളുപ്പിന് 3 മണിയോടെയാണ് രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തിയത്