2023 ഒക്ടോബർ 01 ഞായർ
BREAKING NEWS
👉 തിരുവനന്തപുരം പാളയത്ത് നിയന്ത്രണം വിട്ട പോലീസ് ജീപ്പ് പോസ്റ്റിലിടിച്ച് കൺട്രോൾ റൂമിലെ പോലീസുകാരൻ അജയകുമാർ മരിച്ചു.2 പോലീസുകാർക്ക് പരിക്ക്
👉 കൊച്ചിയിൽ ഡോക്ടർമാർ സഞ്ചരിച്ച കാർ പുഴയിൽ വീണ് 2 പേർ മരിച്ചു.3 പേരെ രക്ഷപെടുത്തി.
👉 സംസ്ഥാനത്ത് ഇന്ന് മുതൽ ട്രയിൻ സമയത്തിൽ മാറ്റം
👉 കാർട്ടൂണിസ്റ്റ് സുകുമാറിൻ്റെ സംസ്ക്കാരം ഇന്ന് തൃപ്പൂണിത്തുറയിൽ
👉 ബിജെപി കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗം ഇന്ന് ദില്ലിയിൽ
👉 ഐ എസ് എൽ ജയം തുടരാൻ കേരളാ ബ്ലാസ്റ്റേഴ്സ് ഇന്ന് ഇറങ്ങും.
🌴 കേരളീയം 🌴
🙏ഇന്നു മുതല്‍ വിദ്യാലയ മുറ്റത്തേക്ക് കേരളത്തിലെ 46 ലക്ഷം വനിതകള്‍ എത്തുന്നു. കുടുംബശ്രീ ഒരുക്കുന്ന അയല്‍ക്കൂട്ട ശാക്തീകരണ പ്രചാരണത്തിനാണ് ഈ സംഗമം. ഇന്ന് 870 സ്‌കൂളുകളിലായി 8700 ക്ലാസുകള്‍ നടക്കും. നാലു ലക്ഷം അയല്‍ക്കൂട്ട അംഗങ്ങള്‍ പങ്കെടുക്കും. 15000 അധ്യാപകരും ഉണ്ടാകും. ഇന്നു മുതല്‍ ഡിസംബര്‍ 10 വരെയുള്ള 71 ദിവസത്തിനിടയിലുള്ള 21 അവധി ദിവസങ്ങളിലാണ് കാമ്പയിന്‍ നടക്കുന്നത്.
🙏അടുത്ത നാലു ദിവസം സംസ്ഥാനത്തു വ്യാപകമായ മഴയുണ്ടാകും. ഏതാനും ദിവസമായി മഴ തുടരുന്നതുമൂലം മിക്ക സ്ഥലങ്ങളിലും ജലനിരപ്പ് ഉയര്‍ന്നു. താഴ്ന്ന പ്രദേശങ്ങള്‍ പ്രളയ ഭീഷണിയിലാണ്. ഏറ്റവും കുറവ് മഴ ലഭിച്ച കാലവര്‍ഷങ്ങളിലൊന്നായിരുന്നതെങ്കില്‍ തുലാവര്‍ഷത്തില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നു റിപ്പോര്‍ട്ട്.
🙏കാര്‍ട്ടൂണിസ്റ്റ് സുകുമാര്‍ അന്തരിച്ചു. 91 വയസായിരുന്നു. യഥാര്‍ത്ഥപേര് എസ്. സുകുമാരന്‍ പോറ്റിയെന്നാണ്. 1987 ല്‍ വഴുതക്കാട് പൊലീസ് സിഐഡി വിഭാഗത്തില്‍നിന്ന് അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റായി വിരമിച്ചു. കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെ സ്ഥാപക ചെയര്‍മാനും സെക്രട്ടറിയുമായിരുന്നു. നര്‍മകൈരളിയുടെ സ്ഥാപകനാണ്.
🙏കരുവന്നൂര്‍ ബാങ്കിന്റെ പ്രതിസന്ധി പരിഹരിക്കാന്‍ സഹകരണ പുനരുദ്ധാരണ നിധിയില്‍നിന്ന് 50 കോടി രൂപ ലഭ്യമാക്കുമെന്ന് സഹകരണ മന്ത്രി വിഎന്‍ വാസവന്‍. നിക്ഷേപകര്‍ക്കു നല്‍കാനുള്ള പണം കൊടുത്തുതീര്‍ക്കാനുള്ള പാക്കേജ് അടുത്തയാഴ്ച പ്രഖ്യാപിക്കും.
🙏റോഡ്, പാലം വികസനത്തിന് 136.73 കോടി രൂപയുടെ പദ്ധതികള്‍ക്ക് അംഗീകാരം നല്‍കിയെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. 18 റോഡുകള്‍ക്ക് 114 കോടി രൂപ അനുവദിച്ചിട്ടുണ്ട്. രണ്ടു പാലം നിര്‍മിക്കാന്‍ 22.73 കോടി രൂപയും അനുവദിച്ചു.
🙏ഡോക്ടര്‍ നിയമനത്തിന് ആരോഗ്യമന്ത്രിയുടെ ഓഫീസ് സ്റ്റാഫിനു കോഴ നല്‍കിയെന്ന ആരോപണം അടിസ്ഥാനരഹിതമെന്ന് പോലീസ്. സെക്രട്ടേറിയറ്റിലെ സിസിടിവിയില്‍ പണം കൈമാറുന്ന ദൃശ്യങ്ങളില്ല. ദൃശ്യങ്ങളില്‍ ഹരിദാസും ബാസിതും സെക്രട്ടറിയേറ്റിനു മുന്നിലെത്തിയത് കാണാം. അഖില്‍ മാത്യുവും ദൃശ്യങ്ങളില്‍ ഇല്ല.
🙏കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിന്റെ പേരില്‍ സിപിഎമ്മിന്റെ പ്രതിച്ഛായ തകര്‍ന്നിരിക്കേ, ഭവന സന്ദര്‍ശന പദ്ധതിയുമായി സഹകരണ സംഘങ്ങളുടെ അസോസിയേഷന്‍ രംഗത്തു വരുന്നു. സഹകരണ മേഖലയുടെ വിശ്വാസ്യത നിലനിര്‍ത്താന്‍കൂടിയാണ് ഭവന സന്ദര്‍ശനം.
🙏എറണാകുളം ജനറല്‍ ആശുപത്രിയോടനബന്ധിച്ചു തുടങ്ങുന്ന കാന്‍സര്‍ സെന്ററില്‍ അത്യാധുനിക സൗകര്യങ്ങള്‍ സജ്ജമാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 25 കോടി രൂപ മുതല്‍മുടക്കില്‍ ആറു നിലകളിലായി നിര്‍മ്മാണം പൂര്‍ത്തീകരിച്ച കാന്‍സര്‍ സെന്റര്‍ നാളെ ഉദ്ഘാടനം ചെയ്യും.
🙏ക്ഷേമ പെന്‍ഷന്‍ ഇല്ലാതാക്കുമെന്ന സൂചനയാണ് കേന്ദ്ര ധനകാര്യമന്ത്രി നിര്‍മലാ സീതാരാമന്‍ നല്‍കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ക്ഷേമ പെന്‍ഷന്‍ അനര്‍ഹര്‍ക്കു നല്‍കുകയാണെന്നു കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി സംസാരിച്ചത് അതുകൊണ്ടാണെന്നു പിണറായി വിജയന്‍ പറഞ്ഞു.
🙏എലത്തൂര്‍ ട്രെയിന്‍ തീവയ്പു കേസിലെ ഏക പ്രതിയായ ഷാരൂഖ് സൈഫിക്ക് തീവ്രവാദ ലക്ഷ്യങ്ങളുണ്ടായിരുന്നെന്ന് എന്‍ഐഎ. കൊച്ചിയിലെ കോടതിയില്‍ സമര്‍പ്പിച്ച അന്തിമ കുറ്റപത്രത്തിലാണ് ഈ വിവരം.
🙏കരുവന്നൂര്‍ സഹകരണ ബാങ്കില്‍ വായ്പ തിരിച്ചടച്ചിട്ടും ആധാരം തിരികെ ലഭിച്ചില്ലെന്ന ഹര്‍ജിയില്‍ ഹൈക്കോടതി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനോട് വിശദീകരണം തേടി. ആധാരം ഉള്‍പ്പെടെയുള്ള രേഖകള്‍ ഇഡി കൊണ്ടുപോയെന്ന് ബാങ്ക് വിശദീകരിച്ചിരുന്നു. രേഖകള്‍ തിരിച്ചു നല്‍കാന്‍ എന്താണ് തടസമെന്ന് കോടതി ഇഡിയോടു ചോദിച്ചു.
🙏ശബരിമല തീര്‍ഥാടന പാതകള്‍ ശുചീകരിക്കുന്നതിന് ആയിരം വിശുദ്ധി സേനാംഗങ്ങളെ നിയോഗിക്കണമെന്ന് സംസ്ഥാന സര്‍ക്കാരിന് ശുപാര്‍ശ നല്‍കുമെന്ന് പത്തനംതിട്ട ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍. സന്നിധാനം, പമ്പ, നിലയ്ക്കല്‍, പന്തളം, കുളനട എന്നിവിടങ്ങളിലെ തീര്‍ഥാടന പാതകള്‍ ശുചീകരിക്കുന്നതിനാണ് ഈ നടപടി.
🙏കാസര്‍കോട് ചെറുവത്തൂരില്‍ ഹോം നേഴ്സിനെ കൊന്നു കുഴിച്ചുമൂടിയ കേസില്‍ ഒന്നാം പ്രതി കണിച്ചിറ സ്വദേശി സതീശന് ജീവപര്യന്തം തടവുശിക്ഷ. രണ്ടാം പ്രതി മാഹി സ്വദേശി ബെന്നിക്ക് അഞ്ചു വര്‍ഷം തടവു ശിക്ഷയുമാണ് കാസര്‍കോട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി വിധിച്ചത്.
🙏തിരുവനന്തപുരം മദാക്കല്‍ ചെമ്പൂര്‍ കളിക്കല്‍കുന്നില്‍ വീട്ടില്‍ നിഷയെ (35) തലയ്ക്കടിച്ചു കൊന്ന കേസില്‍ ഭര്‍ത്താവ് അഴൂര്‍ സ്വദേശി സന്തോഷിന് (37) ജീവപര്യന്തം തടവും ലക്ഷം രൂപ പിഴയും ശിക്ഷ.
🙏പാലക്കാട് സമ്പത്ത് കസ്റ്റഡി മരണക്കേസില്‍ പൊലീസ് സ്റ്റേഷന്‍ രേഖകളില്‍ കൃത്രിമം കാണിച്ചെന്ന കുറ്റാരോപിതനായ പൊലീസ് ഉദ്യോഗസ്ഥന്‍ എ.വിപിന്‍ദാസിനെ സിബിഐ കോടതി കുറ്റവിമുക്തനായി.
🇳🇪 ദേശീയം 🇳🇪
🙏നീലഗിരിയില്‍ ടൂറിസ്റ്റ് ബസ് കൊക്കയിലേക്കു മറിഞ്ഞ് എട്ടു പേര്‍ മരിച്ചു. 54 യാത്രക്കാരുണ്ടായിരുന്ന ടൂറിസ്റ്റ് ബസ് നീലഗിരിയിലെ കൂനൂര്‍ – മേട്ടുപാളയം റൂട്ടിലാണ് 50 അടി താഴ്ചയുള്ള കൊക്കയിലേക്കു മറിഞ്ഞത്. 30 പേരെ രക്ഷപ്പെടുത്തി.
🙏മണിപ്പൂര്‍ കലാപത്തില്‍ ഭീകരസംഘങ്ങളുടെ ഗൂഢാലോചനയുണ്ടെന്ന് ആരോപിച്ച് ഒരാളെ എന്‍ഐഎ അറസ്റ്റു ചെയ്തു. ചുരാചന്ദ്പൂരില്‍ നിന്ന് സെയ് മിന്‍ലുന്‍ ഗാംഗ്ടെ എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. മ്യാന്‍മര്‍, ബംഗ്ലാദേശ് ഭീകരവാദ സംഘങ്ങളെ ഉപയോഗിച്ച് മണിപ്പൂരില്‍ കലാപം സൃഷ്ടിക്കാന്‍ ഗൂഢാലോചന നടത്തിയെന്നാണ് ആരോപണം.
🙏2000 രൂപ നോട്ടുകള്‍ മാറ്റുന്നതിനും നിക്ഷേപിക്കുന്നതിനുമുള്ള സമയപരിധി ഒക്ടോബര്‍ ഏഴു വരെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നീട്ടി.
🙏എന്‍ഡിഎയില്‍ ചേര്‍ന്നതിനെതിരേ ജെഡിഎസ് കര്‍ണാടക സംസ്ഥാന കമ്മിറ്റി പ്രസിഡന്റ് സി.എം. ഇബ്രാഹിം. അങ്ങനെയൊരു സഖ്യം നിലവിലില്ല. തങ്ങളോടു കൂടിയാലോചിക്കാതെ എടുത്ത തീരുമാനം അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
🙏മഹാത്മാഗാന്ധിയുടെ ഘാതകന്‍ നാഥുറാം ഗോഡ്സെയുടെ ആശയങ്ങള്‍ പിന്തുടരുന്ന പാര്‍ട്ടിയാണ് ബിജെപിയെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. മധ്യപ്രദേശില്‍ കോണ്‍ഗ്രസ് റാലിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
🇦🇺 അന്തർദേശീയം 🇦🇽
🙏ഗള്‍ഫ് രാജ്യങ്ങള്‍ ഒറ്റ വിസയില്‍ സന്ദര്‍ശിക്കാന്‍ അനുവദിക്കുന്ന വിസ സംവിധാനം ഏര്‍പ്പെടുത്തിതു വിനോദ സഞ്ചാരികള്‍ക്കു പ്രയോജനകരമാകും. സൗദി അറേബ്യ, യു.എ.ഇ, കുവൈറ്റ്, ഖത്തര്‍, ബഹറിന്‍, ഒമാന്‍ എന്നീ ഗള്‍ഫ് രാജ്യങ്ങളിലേക്കായി ഒറ്റ വിസയാണു പുറത്തിറക്കിയത്.
🙏ഇന്ത്യ ഭീകരന്മാരുടെ പട്ടികയില്‍ ഉള്‍പെടുത്തിയിട്ടുള്ള ഖലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് സിംഗ് നിജ്ജാര്‍ കാനഡയില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യണമെന്ന കാനഡയുടെ ആവശ്യം ഇന്ത്യ തള്ളി. എന്തെങ്കിലും തെളിവു ഹാജരാക്കണമെന്ന ആവശ്യം കാനഡ അംഗീകരിച്ചിട്ടില്ലെന്നും ഇന്ത്യ കുറ്റപ്പെടുത്തി. സെല്‍ഫോണ്‍ തെളിവുകളുണ്ടെന്നാണ് കാനഡ പറയുന്നത്.
🏏🏸 കായികം ⚽🥍
🙏പാകിസ്ഥാനെ തകര്‍ത്ത ഇന്ത്യന്‍ ചുണക്കുട്ടികള്‍ക്ക് അണ്ടര്‍ 19 സാഫ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് കിരീടം. ഫൈനലില്‍ പാകിസ്താനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്താണ് ഇന്ത്യ കിരീടമുയര്‍ത്തിയത്.
🙏ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് പത്താം സ്വര്‍ണം. പുരുഷ സ്‌ക്വാഷ് വിഭാഗത്തിന്റെ ആവേശകരമായ ഫൈനലില്‍ പാകിസ്താനെ 2-1ന് പരാജയപ്പെടുത്തിയാണ് ഇന്ത്യ പത്താം സ്വര്‍ണം നേടിയത്. പുരുഷന്‍മാരുടെ 10,000 മീറ്റര്‍ ഓട്ടത്തില്‍ ഇന്ത്യയ്ക്ക് രണ്ട് മെഡലുകള്‍. കാര്‍ത്തിക്ക് കുമാര്‍ വെള്ളിയും ഗുല്‍വീര്‍ സിങ് വെങ്കലവും നേടി. ഇതോടെ ഇന്ത്യയുടെ മെഡല്‍ നേട്ടം 38 ആയി. നിലവില്‍ 10 സ്വര്‍ണവും 14 വെള്ളിയും 14 വെങ്കലവുമടക്കം നാലാം സ്ഥാനത്താണ് ഇന്ത്യ.
🙏ഏഷ്യന്‍ ഗെയിംസ് ഹോക്കിയില്‍ പാകിസ്താനെ തകര്‍ത്തെറിഞ്ഞ് ഇന്ത്യ. രണ്ടിനെതിരേ 10 ഗോളുകള്‍ക്കാണ് ഇന്ത്യന്‍ സംഘം പാക് ടീമിനെ കീഴടക്കി തുടര്‍ച്ചയായ നാലാം ജയം നേടിയത്. അതേസമയം ഏഷ്യന്‍ ഗെയിംസിന്റെ ചരിത്രത്തില്‍ ആദ്യമായി ഫൈനലില്‍ കടന്ന് ഇന്ത്യന്‍ പുരുഷ ബാഡ്മിന്റണ്‍ ടീം. സെമിയില്‍ ദക്ഷിണ കൊറിയയോട് ഇഞ്ചോടിഞ്ച് പോരാടിയാണ് ഇന്ത്യന്‍ സംഘത്തിന്റെ കന്നി ഫൈനല്‍ പ്രവേശം.