സംസ്ഥാനത്തെ ട്രെയിൻ സർവീസുകളിൽ ഇന്ന് മുതൽ മാറ്റം

Advertisement

തിരുവനന്തപുരം.സംസ്ഥാനത്തെ ട്രെയിൻ സർവീസുകളിൽ ഇന്ന് മുതൽ മാറ്റം. യാത്രക്കാർക്ക് ആശ്വാസമായി ട്രെയിനുകളുടെ സർവീസുകൾ നീട്ടി. തിരുവനന്തപുരം – മധുര അമ്യത എക്സ്പ്രസ് ഇന്ന് മുതൽ രാമേശ്വരം വരെ സർവീസ് നടത്തും. ഗുരുവായൂർ – പുനലൂർ എക്സ്പ്രസ് മധുരയിലേക്ക് നീട്ടി .
തിരുനെൽവേലി – പാലക്കാട് പാലരുവി എക്സ്പ്രസ് തുത്തുകുടി വരെ ആകും സർവീസ് നടത്തുക. ഇതിന് പുറമെ തിരുവനന്തപുരം , പാലക്കാട് ഡിവിഷൻ ഉൾപ്പെടുന്ന സതേൺ റെയിൽവേക്ക് കീഴിലെ 34 ട്രെയിനുകളുടെ വേഗത കൂട്ടി. ഒപ്പം 199 ട്രെയിനുകൾക്ക് അധിക സ്റ്റോപ്പുകളും അനുവദിച്ചു.