ഗുരുവായൂർ ക്ഷേത്രത്തിൽ വൃശ്ചികം ഒന്നാം തീയതി മുതൽ ദർശനസമയം ഒരു മണിക്കൂർ കൂട്ടാൻ തീരുമാനം

Advertisement

ഗുരുവായൂർ: ശബരിമല മണ്ഡലകാലത്ത് ഭക്തജനത്തിരക്ക് കണക്കിലെടുത്ത് ഗുരുവായൂർ ക്ഷേത്രത്തിൽ വൃശ്ചികം ഒന്നാം തീയതി (നവംബർ 17) മുതൽ ദർശനസമയം ഒരു മണിക്കൂർ കൂട്ടാൻ ദേവസ്വം ഭരണസമിതി തീരുമാനം. ക്ഷേത്രം തന്ത്രി പി.സി. ദിനേശൻ നമ്പൂതിരിപ്പാടിന്റെ നിർദ്ദേശപ്രകാരമാണ് തീരുമാനം. നവംബർ 17 മുതൽ 2024 ജനുവരി 21വരെ ക്ഷേത്രം നട ഉച്ചതിരിഞ്ഞ് 3.30ന് തുറക്കും. ശീവേലി കഴിഞ്ഞയുടൻ ഭക്തർക്ക് ദർശനസൗകര്യം ഒരുക്കും.

Advertisement