കമ്മിഷണറുടെ ഒപ്പുള്ള ഹോളോഗ്രാം; ചേപ്പാട്ട് ആയിരത്തിലേറെ വ്യാജമദ്യ കുപ്പികൾ‌ പിടികൂടി

Advertisement

ആലപ്പുഴ: ഹരിപ്പാട് ചേപ്പാട്ട് വൻ വ്യാജമദ്യ വേട്ട. ആയിരത്തിലേറെ കുപ്പി വ്യാജ നിർമിത മദ്യം എക്സൈസിന്റെ പ്രത്യേക സംഘം പിടികൂടി. ഒരാളെ കസ്റ്റഡിയിൽ എടുത്തു. എക്സൈസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. വാടകവീട് കേന്ദ്രീകരിച്ചു വ്യാജമദ്യം നിർമിച്ചു വിൽപ്പന നടത്തിയ എരിക്കാവ് സ്വദേശി സുധീന്ദ്ര ലാലിനെ അറസ്റ്റ് ചെയ്തു.

മദ്യശാലകൾക്ക് അവധിയായതിനാൽ രഹസ്യമായി വിൽക്കുന്നതിനു വേണ്ടിയായിരുന്നു ഇതു ശേഖരിച്ചത്. ബോട്ട്ലിങ് യൂണിറ്റടക്കം സജ്ജീകരിച്ചിരുന്നു. വ്യാജ ലേബലുകൾ, സ്റ്റിക്കറുകൾ, കമ്മിഷണറുടെ ഒപ്പുള്ള ഹോളോഗ്രാം മുദ്ര എന്നിവയും സ്ഥലത്തുനിന്നു കണ്ടെടുത്തിട്ടുണ്ട്.