13 കോടിയുടെ തട്ടിപ്പ് ആരോപണം: പ്രശ്നം വഷളാക്കിയതിന് പിന്നിൽ ഒരു വിഭാഗം കോൺഗ്രസ്സുകാരെന്ന് ശാന്തി വിള രാജേന്ദ്രൻ

Advertisement

തിരുവനന്തപുരം: ജില്ലാ അണ്‍ എംപ്ലോയിസ് സോഷ്യല്‍ വെല്‍ഫെയര്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റി നിക്ഷേപകര്‍ക്ക് 13 കോടി നഷ്ടപ്പെട്ട സംഭവത്തില്‍ പ്രശ്ന പരിഹാരത്തിനുള്ള തീവ്രശ്രമത്തിലാണ് കോണ്‍ഗ്രസ് നേതൃത്വം.

പണം നഷ്ടപ്പെട്ടവർ കെപിസിസി നേതൃത്വത്തെ സമീപിച്ചു. രണ്ട് ദിവസത്തിനകം പരിഹാരം കാണാമെന്ന് ഉറപ്പ് നല്‍കി. അതുവരെ പരാതിയുമായി സര്‍ക്കാരിനെ സമീപിക്കരുതെന്നും ആവശ്യപ്പെട്ടു. പണം ലഭിക്കുമെങ്കില്‍ രണ്ട് ദിവസം കാത്തിരിക്കാമെന്ന് നിക്ഷേപകര്‍ വ്യക്തമാക്കി.

നിക്ഷേപകര്‍ക്ക് പണം നഷ്ടപ്പെട്ടതിന്‍റെ ഉത്തരവാദിത്തം തനിക്ക് മാത്രമെന്ന് സൊസൈറ്റി പ്രസിഡന്‍റ് ശാന്തിവിള രാജേന്ദ്രൻ പറഞ്ഞു. മുൻമന്ത്രി വി എസ് ശിവകുമാറിന്റെ ബിനാമിയല്ല താൻ. ശിവകുമാറിനെ അടുത്ത തവണ മത്സരിപ്പിക്കാതിരിക്കാൻ കോണ്‍ഗ്രസിലുള്ളവര്‍ തന്നെ ഉയര്‍ത്തുന്ന ആരോപണമാണിതെന്ന് ശാന്തിവിള രാജേന്ദ്രൻ വ്യക്തമാക്കി. 12 ശതമാനം പലിശ നല്‍കിയതാണ് സൊസൈറ്റി പൊളിയാൻ കാരണം. ഇഡി അടക്കം ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്നും ശാന്തിവിള രാജേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.

Advertisement