ചികിത്സയ്ക്ക് വേണ്ടത് 12 ലക്ഷം, കാൻസർ ബാധിതനായ വോളിബോൾ താരം സുമനസുകളുടെ സഹായം തേടുന്നു

Advertisement

കാസർകോട് : കാൻസർ ബാധിതനായ വോളിബോൾ താരം കാസർകോട് കൊടക്കാട്ടെ അമർദത്തിന്റെ ചികിത്സയിൽ സഹായമാകാൻ ഒന്നിച്ചിറങ്ങി നാട്ടുകാർ. ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചും പിരിവ് നടത്തിയും യുവാവിന്റെ ചികിത്സയ്ക്കുള്ള പണം കണ്ടെത്താനുള്ള ശ്രമത്തിലാണ് സുമനസുകളായ നാട്ടുകാർ.

കൊടക്കാട്ടെ വോളിബോൾ കോർട്ടിലെ താരമായിരുന്നു അമർദത്ത്. അർബുദ ബാധിതനായി കോഴിക്കോട് ചികിത്സയിലാണിപ്പോൾ. അമർദത്തിന്റെ ചികിത്സയ്ക്കായി ഒരു ഗ്രാമം മുഴുവൻ കൈകോർക്കുകയാണ്. പിരിവ് നടത്തിയായിരുന്നു ചികിത്സയ്ക്കുള്ള പണം കണ്ടെത്തിയിരുന്നത്. പ്രവാസികളായ നാട്ടുകാരെയും സമീപിച്ചു. ഏറ്റവും ഒടുവിൽ ബിരിയാണി ചലഞ്ചും നടത്തി. ഓലാട്ട് സ്കൂളിൽ ഒത്തുചേർന്ന് ബിരിയാണി ഉണ്ടാക്കി പ്രത്യേക പാക്കുകളിൽ വീടുകളിൽ എത്തിച്ചു. ഈ രീതിയിൽ ചികിത്സക്ക് വേണ്ട 12 ലക്ഷം രൂപ പൂർണമായും സ്വരൂപിക്കാൻ കഴിയില്ല. സുമനസ്സുകളുടെ സഹായമുണ്ടെങ്കിൽ അമർദത്തിന്റെ ചികിത്സ വേഗത്തിലാവും. വീണ്ടും ഈ യുവാവിന് വോളിബോൾ കോർട്ടിലേക്ക് തിരിച്ചെത്താനും കഴിയും.