വാർത്താ നോട്ടം
2023 ഒക്ടോബർ 03 ചൊവ്വ
BREAKING NEWS
👉 ദില്ലിയിലെ മാധ്യമ പ്രവർത്തകരുടെയും സാഹിത്യകാരുടെയും വീടുകളിൽ ദില്ലി പോലീസ് വ്യാപക റെയ്ഡ് നടത്തുന്നു.
👉സംസ്ഥാനത്ത് ഇന്നും പരക്കെ മഴക്ക് സാധ്യത
അപ്പർകുട്ടനാട് മേഖലകളിൽ കനത്ത വെള്ളക്കെട്ട്
👉കരുവന്നൂർ ബാങ്ക് പ്രതിസന്ധി മറികടക്കാൻ ഇന്ന് നിർണ്ണായക ചർച്ച;’കേരളാ ബാങ്ക് പ്രതിനിധികൾ പങ്കെടുക്കും.
👉 കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ്; പ്രസിഡൻ്റ് ഭാസുരാംഗനെ തൊടാതെ കാട്ടാക്കട പോലീസ്
👉 ജാതി സെൻസസ് ; ബീഹാറിൽ ഇന്ന് സർവ്വകക്ഷി യോഗം
👉 പ്രശസ്ത നാടൻ പാട്ട് എഴുത്തുകാരൻ അറുമുഖൻ വെങ്കിടങ്ങ് തൃശൂരിൽ അന്തരിച്ചു.കലാഭവൻ മണി പാടിയ നിരവധിഗാനങ്ങളുടെ രചയിതാവാണ്.
🌴 കേരളീയം 🌴
🙏ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല, ചെങ്ങന്നൂര്‍, കോട്ടയം ജില്ലയിലെ കോട്ടയം താലൂക്ക് എന്നിവിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി. ചങ്ങനാശേരി, വൈക്കം താലൂക്കുകളിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കും അവധിയാണ്. ശക്തമായ മഴയെത്തുടര്‍ന്ന് വെള്ളക്കെട്ടുണ്ടായ പ്രദേശങ്ങളില്‍ നിന്ന് ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയിരിക്കുകയാണ്.
🙏മുഖ്യമന്ത്രി രാജ്ഭവനില്‍ എത്തി ഭരണ കാര്യങ്ങള്‍ വിശദീകരിക്കുന്നില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഒപ്പിടാത്ത ബില്ലുകളുടെ കാര്യവും മുഖ്യമന്ത്രി ചര്‍ച്ച ചെയ്തില്ല. മന്ത്രിമാരും ഉദ്യോഗസ്ഥരുമല്ല, മുഖ്യമന്ത്രിയാണ് തന്നോടു സംസാരിക്കേണ്ടത്.
🙏ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരേ ആരോപണം ഉയര്‍ന്ന നിയമന കോഴക്കേസില്‍ അഖില്‍ സജീവിനെയും കോഴിക്കോട്ടെ അഭിഭാഷകനായ ലെനിനെയും പോലീസ് പ്രതി ചേര്‍ത്തു. വഞ്ചന, ആള്‍മാറാട്ടം എന്നീ വകുപ്പുകളാണു ചുമത്തിയത്. ആരോഗ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് അഖില്‍ മാത്യുവിന്റെ പരാതിയിലാണ് നടപടി.
🙏കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിന് 21 ദിവസത്തിനകം പ്രശ്നപരിഹാരമില്ലെങ്കില്‍ കണ്ണൂര്‍ അടക്കം എല്ലായിടത്തും വലിയ പ്രതിഷേധം ഉണ്ടാകുമെന്നു സുരേഷ് ഗോപി. സഹകരണ മേഖലയിലെ കൊള്ളയ്ക്കും കള്ളപ്പണത്തട്ടിപ്പിനുമെതിരെ തൃശൂരില്‍ നടത്തിയ സഹകാരി സംരക്ഷണ പദയാത്രയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
🙏ഇടുക്കിയില്‍ ബിജെപി അംഗത്വം സ്വീകരിച്ച വൈദികനെ സഭാ നേതൃത്വം പള്ളി വികാരി ചുമതലയില്‍നിന്ന് നീക്കം ചെയ്തു. ഇടുക്കി രൂപതയിലെ കൊന്നത്തടി പഞ്ചായത്ത് മങ്കുവ സെന്റ് തോമസ് പള്ളി വികാരി ഫാ. കുര്യാക്കോസ് മറ്റമാണ് പരസ്യമായി ബിജെപിയില്‍ ചേര്‍ന്നത്.
🙏വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി ഈ മാസം എട്ടുവരെ സംസ്ഥാനത്തെ എല്ലാ വന്യജീവി സങ്കേതങ്ങളിലും പൊതുജനങ്ങള്‍ക്ക് പ്രവേശനം സൗജന്യമായിരിക്കും. വാരാഘോഷത്തിന്റെ സമാപന സമ്മേളനം ഒക്ടോബര്‍ എട്ടാം തീയ്യതി കോഴിക്കോട് നടക്കും.
🙏വയനാട് ജില്ലയിലെ തലപ്പുഴയില്‍ വീണ്ടും സായുധ മാവോയിസ്റ്റ് സംഘമെത്തി. കഴിഞ്ഞ ദിവസം മാവോയിസ്റ്റ് ആക്രമണമുണ്ടായ കമ്പമലയില്‍നിന്നു രണ്ടു കിലോമീറ്റര്‍ മാറി ചുങ്കം പൊയിലിലാണ് അഞ്ചംഗ സംഘമെത്തിയത്. വെളിയത്ത് വി.യു ജോണിയുടെ വീട്ടില്‍ രാത്രി ഏഴരയോടെ എത്തിയ സംഘം ലാപ്ടാപ് ചാര്‍ജ് ചെയ്തശേഷമാണ് മടങ്ങിയത്.
🙏ഇടുക്കിയിലെ പാവപ്പെട്ടവരുടെ കൈയ്യേറ്റങ്ങളല്ല, വന്‍കിടക്കാരുടെ കൈയേറ്റങ്ങളാണ് ഒഴിപ്പിക്കേണ്ടതെന്ന് സിപിഐ ഇടുക്കി ജില്ല സെക്രട്ടറി കെ കെ ശിവരാമന്‍. തന്റെ ഫേസ്ബുക്ക് പോസ്റ്റ് ഏതെങ്കിലും ഒരു വ്യക്തിക്കെതിരെ അല്ലെന്നും ശിവരാമന്‍ പറഞ്ഞു.
🇳🇪 ദേശീയം 🇳🇪
🙏ജയ്പൂരില്‍ പിടിയിലായ ഐഎസ് ഭീകരന്‍ ഷാനവാസും സംഘവും കേരളത്തിലും പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് ഡല്‍ഹി പോലീസ്. കേരളത്തിലെ വനമേഖലയില്‍ താമസിച്ച ഷാനവാസും സംഘവും ഐഎസ് പതാകയോടെ എടുത്ത ചിത്രങ്ങള്‍ കണ്ടുകിട്ടി. അറസ്റ്റിലായ മൂന്നു പേരും ബിടെക്ക് ബിരുദധാരികളാണ്. കേരളത്തില്‍ എന്തെല്ലാം പ്രവര്‍ത്തനങ്ങളാണു ചെയ്തതെന്നും ആരെല്ലാമായി ബന്ധപ്പെട്ടെന്നുമുള്ള വിവരങ്ങള്‍ ശേഖരിക്കുമെന്നും പോലീസ് വ്യക്തമാക്കി. കേരള പോലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
🙏ബീഹാറില്‍ പിന്നോക്ക വിഭാഗത്തില്‍ 27.13 ശതമാനവും അതിപിന്നോക്ക വിഭാഗത്തില്‍ 36.01 ശതമാനവും ജനങ്ങളുണ്ടെന്നു ജാതി സെന്‍സസ് റിപ്പോര്‍ട്ട്. മുന്നാക്ക വിഭാഗത്തില്‍ 15.52 ശതമാനം പേരാണുള്ളത്. മുസ്ലിങ്ങള്‍ 17.6 ശതമാനമാണ്. അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ് കണക്കുകള്‍ പുറത്തുവിട്ടത്. ജാതി സെന്‍സസ് നടത്തുമെന്ന് ‘ഇന്ത്യ’ മുന്നണി പ്രഖ്യാപിച്ചിട്ടുണ്ട്.
🙏ബിഹാറിലെ ജാതി സെന്‍സസ് പുറത്തുവിട്ടത്തിന് പിറകേ, പ്രതിപക്ഷം ജാതി രാഷ്ട്രീയം കളിക്കുകയാണെന്ന വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ജാതിയുടെ പേരില്‍ സമൂഹത്തെ വിഭജിച്ചവരാണ് അവരെന്നും മോദി ആരോപിച്ചു.
🙏കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനില്‍ 7000 കോടി രൂപയുടെ വികസന പദ്ധതികള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിട്ടു. ആധുനിക അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന തന്റെ സര്‍ക്കാര്‍ രാജസ്ഥാന്റെ വികസനത്തിനു മുന്‍ഗണന നല്‍കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
🙏മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ രോഗികളുടെ കൂട്ടമരണം. 12 നവജാതശിശുക്കള്‍ ഉള്‍പ്പെടെ 24 രോഗികള്‍ മരിച്ചു. നന്ദേഡിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ 24 മണിക്കൂറിനുള്ളിലാണ് 24 രോഗികള്‍ മരിച്ചത്.
🙏ഗാന്ധിജയന്തി ദിനത്തില്‍ അമൃത്സറിലെ സുവര്‍ണക്ഷേത്രത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി എത്തി. ദര്‍ശനത്തിനുശേഷം സാഹിബിനു പട്ടു സമര്‍പ്പിച്ചു. ഭക്തര്‍ വെള്ളം കുടിക്കുന്ന പാത്രങ്ങള്‍ സന്നദ്ധ പ്രവര്‍ത്തര്‍ക്കൊപ്പം മണ്ണുകൊണ്ടും വെള്ളംകൊണ്ടും രാഹുല്‍ കഴുകി. ശുചീകരണ പ്രവര്‍ത്തനങ്ങളിലും പങ്കാളിയായി. ഇന്നും സേവനം തുടരുമെന്ന് ഒപ്പമുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ പറഞ്ഞു.
🙏തമിഴ്നാട്ടില്‍ എഐഎഡിഎംകെയുമായുള്ള ബന്ധം തകര്‍ന്നിരിക്കേ അടുത്ത നീക്കത്തെക്കുറിച്ചു തീരുമാനമെടുക്കാനാകാതെ ബിജെപി കേന്ദ്ര നേതൃത്വം. ബിജെപി തമിഴ്നാട് സംസ്ഥാന പ്രസിഡന്റ് കെ. അണ്ണാമലൈ ചര്‍ച്ചകള്‍ക്കായി ഡല്‍ഹിയിലുണ്ടെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തര മന്ത്രി അമിത് ഷായെയും കാണാനായിട്ടില്ല. ഇന്നു നടക്കാനിരിക്കുന്ന തമിഴ്നാട്ടിലെ ബിജെപി സംസ്ഥാന ഭാരവാഹി യോഗം റദ്ദാക്കി.
🙏വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിനു സഹപവര്‍ത്തകയായ പോലീസ് ഉദ്യോഗസ്ഥയെ കൊന്ന് കനാലില്‍ തള്ളിയ പൊലീസുകാരന്‍ രണ്ടു വര്‍ഷത്തിനുശേഷം അറസ്റ്റില്‍. മോന യാദവ് എന്ന പൊലീസുകാരിയെ 2021 ല്‍ കൊന്നതിനു പോലീസുകാരന്‍ സുരേന്ദ്രന്‍ റാണയാണു പിടിയിലായത്. യു പി
യിലെ ബുലന്ദ്ഷെഹര്‍ സ്വദേശിനിയായിരുന്നു മോന.
🙏പഞ്ചാബിലെ ജലന്ധറില്‍ ദാരിദ്ര്യത്തെതുടര്‍ന്ന് രക്ഷിതാക്കള്‍ മൂന്നു പെണ്‍മക്കളെ വിഷം കൊടുത്തു കൊന്നു. കുട്ടികളെ പിന്നീട് ഇരുമ്പ് പെട്ടിയിലാക്കി പൂട്ടി. മാതാപിതാക്കളെ പൊലീസ് അറസ്റ്റു ചെയ്തു. ഒമ്പത്, ഏഴ്, നാല് വയസുള്ള മൂന്നു കുട്ടികളാണു കൊല്ലപ്പെട്ടത്.
🇦🇺 അന്തർദേശീയം 🇦🇽
🙏കൊവിഡ് വാക്സിന്‍ വകസിപ്പിച്ചെടുത്ത ശാസ്ത്രജ്ഞര്‍ക്കു വൈദ്യശാസ്ത്ര നോബല്‍ സമ്മാനം. കോവിഡ് 19 എംആര്‍എന്‍എ വാക്സീന്‍ വികസിപ്പിച്ച ഗവേഷണത്തിനാണ് ഹംഗറി സ്വദേശി കാറ്റലിന്‍ കാരിക്കോയും അമേരിക്കക്കാരനായ ഡ്രീ വൈസ്മാനും പുരസ്‌കാര ജേതാക്കളായത്. ഇരുവരും പെന്‍സില്‍വാനിയ സര്‍വകലാശാലയില്‍ നടത്തിയ ഗവേഷണമാണ് രണ്ടു വര്‍ഷം ലോകത്തെ അടച്ചുപൂട്ടിച്ച കോവിഡ് വൈറസുകള്‍ക്കെതിരായ വാക്സിന്‍ കണ്ടെത്താന്‍ സഹായിച്ചത്
🏏 🥍 കായികം🏑🏸
🙏ഏഷ്യന്‍ ഗെയിംസില്‍ വനിതകളുടെ ലോങ് ജമ്പില്‍ മലയാളി താരം ആന്‍സി സോജന്‍ വെള്ളി നേടി ഇന്ത്യയുടെ അഭിമാനമായി. 6.63 മീറ്റര്‍ ദൂരം ചാടിയാണ് ആന്‍സി വെള്ളി മെഡല്‍ സ്വന്തമാക്കിയത്. മിക്‌സഡ് റിലേയില്‍ ഇന്ത്യക്ക് വെള്ളി. രണ്ടാമതെത്തിയ ശ്രീലങ്കന്‍ ടീമിനെ അയോഗ്യരാക്കിയതോടെയാണ് ഇന്ത്യക്ക് വെള്ളി മെഡല്‍ സ്വന്തമായത്. ഇതോടെ 13 സ്വര്‍ണവും 24 വെള്ളിയും 23 വെങ്കലവുമടക്കം ഇന്ത്യയുടെ മെഡല്‍ നേട്ടം 60 ആയി.