ഇടുക്കിയിൽ ബിജെപി അംഗത്വം സ്വീകരിച്ച വൈദികനെ പള്ളി വികാരി ചുമതലയിൽ നിന്നും നീക്കി

Advertisement

ഇടുക്കി:
ഇടുക്കിയിൽ ബിജെപി അംഗത്വം സ്വീകരിച്ച വൈദികനെതിരെ നടപടിയെടുത്ത് ഇടുക്കി രൂപത. ഫാദർ കുര്യാക്കോസ് മറ്റത്തിനെ പള്ളി വികാരി ചുമതലയിൽ നിന്ന് താത്കാലികമായി മാറ്റി. കൊന്നത്തടി പഞ്ചായത്തിലെ മങ്കുവ സെന്റ് തോമസ് ദേവാലയത്തിലെ വൈദികനാണ് കുര്യാക്കോസ് മറ്റം

ബിജെപി ജില്ലാ പ്രസിഡന്റ് കെ എസ് അജിയുടെ സാന്നിധ്യത്തിലാണ് വൈദികൻ ബിജെപി അംഗത്വം സ്വീകരിച്ചത്. ആദ്യമായാണ് ഒരു വൈദികൻ ബിജെപി അംഗമാകുന്നതെന്ന് ബിജെപി നേതൃത്വം പറഞ്ഞിരുന്നു. ക്രൈസ്തവർക്ക് ചേരാൻ കൊള്ളാത്ത പാർട്ടിയാണ് ബിജെപി എന്ന് കരുതുന്നില്ലെന്ന് ഫാദർ കുര്യാക്കോസും പ്രതികരിച്ചിരുന്നു.