തെന്മല അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകൾ ഇന്ന് ഉച്ചയ്ക്ക് തുറക്കും

Advertisement

കൊല്ലം:
തെന്മല അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകൾ ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് തുറക്കും. 30 സെന്റി മീറ്റർ വരെയാകും ഷട്ടർ ഉയർത്തുക. കല്ലടയാറ്റിലെ ജലനിരപ്പ് 40 സെന്റിമീറ്റർ വരെ ഉയരാൻ സാധ്യതയെന്ന് മുന്നറിയിപ്പ്. തീരപ്രദേശങ്ങളിലുള്ളവർക്ക് ജില്ലാ ഭരണകൂടം ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ഡാമിന്റെ വൃഷ്ടിപ്രദേശത്ത് ശക്തമായ മഴ ലഭിക്കുന്നുണ്ട്. ഡാമിലേക്കുള്ള നീരൊഴുക്കും കൂടുതലാണ്. ഇതേ തുടർന്നാണ് ഡാം തുറക്കാൻ തീരുമാനിച്ചത്. നിലവിൽ 111.30 അടിയാണ് ഡാമിലെ ജലനിരപ്പ്.