കൊച്ചി:
സൗദി യുവതി നൽകിയ ലൈംഗിക പീഡന പരാതിയിൽ വ്ളോഗർ മല്ലു ട്രാവലർ എന്ന ഷാക്കിർ സുബ്ഹാന്റെ മുൻകൂർ ജാമ്യാപേക്ഷ എറണാകുളം ജില്ലാ കോടതി ഇന്ന് പരിഗണിക്കും. പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയെങ്കിലും വിദേശത്തുള്ള ഷാക്കിർ തിരിച്ചെത്താത്തതിനെ തുടർന്ന് അന്വേഷണത്തിൽ കാര്യമായ പുരോഗതിയുണ്ടായിട്ടില്ല
ഷാക്കിറിനെതിരെ പോലീസ് ലൂക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. അഭിമുഖ ആവശ്യങ്ങൾക്കായി കൊച്ചിയിലെത്തിയപ്പോൾ സ്വകാര്യ ഹോട്ടലിൽ വെച്ച് കടന്നുപിടിച്ചു എന്നാണ് യുവതിയുടെ പരാതി.