കുറിശേരി ​ഗോപാലകൃഷ്ണപിള്ളയുടെ വേർപാടിൽ അനുശോചിച്ച് വാസ്തുവിദ്യാ കേന്ദ്രം

Advertisement

കൊല്ലം: മികച്ചഭാഷാ പണ്ഡിതനും, പ്രശസ്ത സംസ്കൃത സാഹിത്യ വിവർത്തകനും രചയിതാവും അദ്ധ്യാപകനുമായിരുന്ന കുറിശേരി ഗോപാലകൃഷ്ണപിള്ളയുടെ നിര്യാണത്തിൽ കൊല്ലം വാസ്തുവിദ്യാ കേന്ദ്രം അനുശോചനം രേഖപ്പെടുത്തി.

കാളിദാസ കൃതികൾ സംമ്പൂർണമായും മൊഴിമാറ്റം നടത്തി പുതുതലമുറയിലേക്ക് സംസ്കൃത സാഹിത്യത്തെ സന്നിവേശിപ്പിച്ച മികച്ച ജ്ഞാനിയെയാണ് മലയാളിക്ക് നഷ്ടമായതെന്ന് വാസ്തുവിദ്യാകേന്ദ്രം കോ – ഓർഡിനേറ്റർ ശ്രീ കെ. ആനന്ദഗോപാൽ അറിയിച്ചു .

അനുശോചന യോഗത്തിൽ രക്ഷാധികാരി Eng: ശ്രീ രാഘവൻപിള്ള പള്ളിമൺ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ ജോർജ് പനമൂട്ടിൽ , സി എസ് അനിൽ രാജ് എന്നിവർ പങ്കെടുത്തു.